ന്യൂഡൽഹി: ക്ലച്ച് രഹിത ഡ്രൈവിങ്ങിന്റെ സുഖം നൽകാൻ ടാറ്റയുടെ പുതിയ മോഡൽ എത്തി. ടാറ്റയുടെ ജനകീയ മോഡലായ ടിയാഗോയുടെ ഓട്ടോമേറ്റഡ് മാന്വൽ ട്രൻസ്മിഷൻ(എഎംടി) മോഡലാണ് വിപണിയിൽ​ എത്തിയിരിക്കുന്നത്. ഡൽഹിയിലെ എക്സ് ഷോറൂം വില 5.39 ലക്ഷം രൂപയാണ്. 1.2 ലിറ്റർ പെട്രോൾ എൻജിനുള്ള ടിയാഗോയാക്കാണ് എഎംടി നൽകിയിരിക്കുന്നത്. എക്സ്സൈഡ്എ എന്ന ഒറ്റ വകഭേദത്തിലാണ് മോഡൽ ലഭ്യമാവുക. മുന്തിയ വകഭേദമാണിത്. സെസ്റ്റ്, നാനോ അടക്കമുള്ള ടാറ്റയുടെ മുന്‍മോഡലുകളിലേതിന് സമാനമായി ഓട്ടോമേറ്റഡ് മാനുവല്‍ യൂണിറ്റാണ് ടിയാഗോയിലും ഒരുക്കിയിട്ടുള്ളത്. ഇന്ന് മുതല്‍ രാജ്യത്തുടനീളമുള്ള 597 ഔട്ട്‌ലെറ്റുകളിലൂടെ ടിയാഗോ എഎംടിയെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഓട്ടോമാറ്റിക്, ന്യൂട്രല്‍, റിവേഴ്‌സ്, മാനുവല്‍ എന്നിങ്ങനെ നാല് ഗിയര്‍ പൊസിഷനോട് കൂടിയാണ് ഈസ് ഷിഫ്റ്റ് എഎംടി വിപണിയിലെത്തുന്നത്. കൂടാതെ സ്‌പോര്‍ട്ട്, സിറ്റി എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഡ്രൈവിങ് മോഡുകളും ടിയാഗോ എഎംടിയിലൂടെ ടാറ്റാ കാഴ്ചവെക്കുന്നു. തിരക്കുള്ള നഗരങ്ങളിലും ട്രാഫിക്കിനിടെയും മാന്വവൽ ഗിയർ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം. സ്പോർട്സ്, സിറ്റി ഡ്രൈവ് മോഡലുകളുമുണ്ട്. സ്പോർട്സ് മോഡിൽ മികച്ച പെർഫോമൻസ് ലഭിക്കും.

ഡിസൈനിങ്ങിൽ വലിയ മുന്നേറ്റമാണ് ടിയാഗോ നേടിയിരിക്കുന്നത്. കാർ ഭീമൻമാരോട് കിടപിടിക്കുന്ന ഡിസൈനാണ് ടിയാഗോയ്ക്കുള്ളത്.
പെട്രോള്‍ പതിപ്പ് 23.84 കിലോമീറ്ററും ഡീസല്‍ പതിപ്പ് 27.28 കിലോമീറ്റര്‍ മൈലേജും നല്‍കും എന്നാണ് കമ്പനിയുടെ അവകാശവാദം.

നിരത്തിലെത്തി ചുരുങ്ങിയ കാലയളവില്‍ വിപണി പിടിച്ച ടിയാഗോ നിലവില്‍ ടാറ്റയുടെ മികച്ച വില്‍പനയുള്ള മോഡലാണ്. നവംബറില്‍ രാജ്യത്ത് മികച്ച വില്‍പന കൈവരിച്ച ആദ്യ പത്തു കാറുകളില്‍ സ്ഥാനംപിടിക്കാനും ടിയാഗോയ്ക്ക് സാധിച്ചു. കഴിഞ്ഞ മാസം കമ്പനി വിറ്റഴിച്ച 12,736 യൂണിറ്റില്‍ 47 ശതമാനം വിഹിതവും (6008 യൂണിറ്റ്) ടിയാഗോയുടെ വകയാണ്. ടാറ്റ വാഹനങ്ങളുടെ സ്ഥിരം മുഖത്തില്‍ നിലവില്‍ 5 സ്പീഡ് ട്രാന്‍സ്മിഷനിലാണ് പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ ടിയാഗോ നിരത്തിലുള്ളത്.

ഇന്ന് മുതല്‍ രാജ്യത്തുടനീളമുള്ള 597 ഔട്ട്‌ലെറ്റുകളിലൂടെ ടിയാഗോ എഎംടിയെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ