ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമ നടത്തുന്നതായി റിപ്പോര്‍ട്ട്. വിമാന കമ്പനിയുടെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ ടാറ്റ ഗ്രൂപ്പ് സർക്കാറുമായി ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എയർ ഇന്ത്യയിലെ 51 ശതമാനം ഓഹരികൾ വാങ്ങാനാണ് ടാറ്റയുടെ പദ്ധതിയെന്ന് ടാറ്റയുടെ തലവൻ ഇ.ചന്ദ്രശേഖരനെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട് വന്നത്. 1932ൽ ജെ.ആർ.ഡി ടാറ്റയുടെ നേതൃത്വത്തിൽ തുടങ്ങിയ ടാറ്റ എയർലൈൻസാണ് സ്വാതന്ത്ര്യാനന്തരം 1948ലാണ് എയർ ഇന്ത്യയായി മാറിയത്.
നിലവിൽ നഷ്ടത്തിൽ പ്രവർത്തനം നടത്തുന്ന എയർ ഇന്ത്യയെ ഓഹരികൾ വിൽക്കാൻ സർക്കാർ നീതി ആയോഗ് ശുപാർശ ചെയ്തിരുന്നു. എയർ ഇന്ത്യയുടെ ഓഹരികൾ വിൽക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും സൂചന നല്‍കിയിരുന്നു. സിംഗപ്പൂർ എയർലൈൻസിന്റെ സഹായത്തോടെ മുഴുവന്‍ ഓഹരിയും വാങ്ങാനാണ് ടാറ്റയുടെ നീക്കമെന്നാണ് വിവരം.