scorecardresearch
Latest News

സ്ഫോടക വസ്തുക്കളുമായി വന്ന കാര്‍ സൈന്യം ടാങ്കര്‍ ഉപയോഗിച്ച് തകര്‍ത്തു- വീഡിയോ

ബോംബ് നിറച്ച കാര്‍ ധൈര്യപൂര്‍വ്വം ടാങ്കര്‍ ഉപയോഗിച്ച് തകര്‍ത്ത ഡ്രൈവറെ അഭിനന്ദിച്ച് സേനയും അധികൃതരും രംഗത്തെത്തി

സ്ഫോടക വസ്തുക്കളുമായി വന്ന കാര്‍ സൈന്യം ടാങ്കര്‍ ഉപയോഗിച്ച് തകര്‍ത്തു- വീഡിയോ

കയ്റോ: ബോംബ് നിറച്ച കാറുമായി ആക്രമണം നടത്താന്‍ ശ്രമിച്ച ഭീകരരുടെ ശ്രമം ഈജിപ്ത് സുരക്ഷാ സേന വിഫലമാക്കി. സിനായിലെ ഒരു വാഹന ചെക്ക് പോസ്റ്റ് ലക്ഷ്യമാക്കി വന്ന കാര്‍ ടാങ്കര്‍ ഉപയോഗിച്ചാണ് സേന തകര്‍ത്തത്. ബോംബ് നിറച്ച കാര്‍ ധൈര്യപൂര്‍വ്വം ടാങ്കര്‍ ഉപയോഗിച്ച് തകര്‍ത്ത ഡ്രൈവറെ അഭിനന്ദിച്ച് സേനയും അധികൃതരും രംഗത്തെത്തി. സംഭവത്തിന്റെ സിസിടിവി ദൃള്യങ്ങള്‍ ഈജിപ്ഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

നിരവധി വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ആയുധങ്ങളും ബോംബുകളും നിറച്ച കാര്‍ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി വന്നത്. സംശയം തോന്നിയ സുരക്ഷാ സേന ടാങ്കറുകള്‍ക്ക് നിര്‍ദേശം കൈമാറി.
കാറില്‍ ആയുധമേന്തിയ നാല് ഭീകരര്‍ ആണ് ഉണ്ടായിരുന്നതെന്ന് സൈന്യം പറഞ്ഞു. ഒരു ടാങ്കര്‍ ഉടന്‍ തന്നെ കാറിന്റെ മുകളിലേക്ക് പാഞ്ഞുകയറി കാര്‍ തരിപ്പണമാക്കി. കാറിലുണ്ടായിരുന്ന ഭീകരരും തത്ക്ഷണം കൊല്ലപ്പെട്ടു.

ചെക്ക്പോസ്റ്റിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളില്‍ നിന്നും ഡ്രൈവര്‍മാരും യാത്രക്കാരും ഓടി രക്ഷപ്പെട്ടതിന് പിന്നാലെ വന്‍ പൊട്ടിത്തെറിയോടെ സ്ഫോടനം നടന്നു. പൊട്ടിത്തെറിക്ക് മുമ്പ് ടാങ്കറും സുരക്ഷിതമായ അകലം പാലിച്ചിരുന്നു.

ഭീകരരുടെ ലക്ഷ്യം ചെക്പോസ്റ്റ് ആയിരുന്നുവെന്നും ആക്രമണം വിജയിച്ചിരുന്നെങ്കില്‍ 60 പേരെങ്കിലും കൊല്ലപ്പെടുമായിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tank takes bomb laden car head on triggers massive explosion in egypt