/indian-express-malayalam/media/media_files/2025/11/30/tamilnadu-bus-accident-2025-11-30-19-18-39.jpg)
ചിത്രം: എക്സ്
ചെന്നൈ: തമിഴ്നാട് ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂരിനു സമീപം ബസ്സുകൾ കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. നാൽപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം. തിരുപ്പത്തൂർ-കാരക്കുടി റോഡിലെ കുമ്മൻഗുഡി പാലത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
തിരുപ്പത്തൂരിൽ നിന്ന് കാരക്കുടിയിലേക്കും കാരക്കുടിയിൽ നിന്ന് ദിണ്ടിഗലിലേക്ക് വരികയായിരുന്ന സർക്കാർ ബസ്സുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് ഉടൻതന്നെ ആംബുലൻസുകളിൽ ആശുപത്രിയിൽ എത്തിച്ചു.
ബസ്സിന്റെ ഡ്രൈവർ ഉൾപ്പെടെ 8 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരമായി പരിക്കേറ്റ മറ്റു 3 പേരുടെ മരണം സ്ഥിരീകരിച്ചത്. മരിച്ചവരിൽ 9 പേർ സ്ത്രീകളാണെന്നാണ് റിപ്പോർട്ട്.
Also Read: എസ്‌ഐആർ സമയപരിധി നീട്ടി; കേരളം അടക്കം 12 സംസ്ഥാനങ്ങൾക്ക് ബാധകം
തിരുപ്പത്തൂരിലെയും മധുരയിലെയും കാരൈക്കുടിയിലെയും സർക്കാർ ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ്സുകളുടെ മുൻ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഗതാഗതം തടസപ്പെട്ടതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
Read More: നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേസെടുത്ത് ഇഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us