scorecardresearch

'എംഎല്‍എമാരെ കൊണ്ട് ശശികല വെള്ളപ്പേപ്പറില്‍ ഒപ്പിടുവിച്ചു'; പരാതിയുമായി എംഎല്‍എ രംഗത്ത്

ശശികല തട്ടിക്കൊണ്ടു പോകുമ്പോള്‍ രക്ഷപ്പെടുകയായിരുന്നെന്ന് നേരത്തേ വ്യക്തമാക്കിയ ആളാണ് ഷണ്‍മുഖനാഥന്‍

ശശികല തട്ടിക്കൊണ്ടു പോകുമ്പോള്‍ രക്ഷപ്പെടുകയായിരുന്നെന്ന് നേരത്തേ വ്യക്തമാക്കിയ ആളാണ് ഷണ്‍മുഖനാഥന്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'എംഎല്‍എമാരെ കൊണ്ട് ശശികല വെള്ളപ്പേപ്പറില്‍ ഒപ്പിടുവിച്ചു'; പരാതിയുമായി എംഎല്‍എ രംഗത്ത്

ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ നാടകം തുടരവെ എംഎല്‍എമാരെ സശികല തട്ടിക്കൊണ്ടു പോയതാണെന്ന പരാതിയുമായി എംഎല്‍എ രംഗത്തെത്തി. വിമത എംഎല്‍എ ആയ എസ്പി ഷണ്‍മുഖനാഥനാണ് ചെന്നൈ പൊലീസിനെ സമീപിച്ചത്. ശശികല തട്ടിക്കൊണ്ടു പോകുമ്പോള്‍ രക്ഷപ്പെടുകയായിരുന്നെന്ന് നേരത്തേ വ്യക്തമാക്കിയ ആളാണ് ഷണ്‍മുഖനാഥന്‍.

Advertisment

ഷണ്‍മുഖനാഥന്‍ ഷണ്‍മുഖനാഥന്‍

ബുധനാഴ്ച്ച തന്നേുയും മറ്റ് എംഎല്‍എമാരേയും ശശികലയുടെ ആള്‍ക്കാര്‍ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും ബസില്‍ കയറ്റി മന്ത്രിയായ ഇടപ്പാടി പളനിസ്വാമിയുടെ വസതിയിലേക്ക് കൊണ്ടുപോയതായി ഷണ്‍മുഖനാഥന്‍ പറഞ്ഞു. തുടര്‍ന്ന് എല്ലാ എംഎല്‍എമാരോടും മിനുറ്റ്സിലും രണ്ട് വെള്ളപ്പേപ്പറിലും ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒപ്പിട്ട ശേഷം ശശികലയുടെ ആള്‍ക്കാരുടെ നേതൃത്വത്തില്‍ തങ്ങളേയും കൊണ്ട് മറ്റൊരിടത്തേക്ക് പോകാന്‍ ഒരുങ്ങിയപ്പോഴാണ് താന്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.

ഷണ്‍മുഖനാഥന്‍ ശശികലയുടെ ക്യാംപില്‍ നിന്ന് മുങ്ങിയത് അതിവിദഗ്ധമായായിരുന്നു. ബുധനാഴ്ച വൈകുന്നേരം എം.എല്‍.എമാരെ മാറ്റുന്നതിനിടെയാണ് ഷണ്‍മുഖനാഥന്‍ വിദഗ്ധമായി രക്ഷപെട്ടത്.

Advertisment

മറ്റ് എം.എല്‍.എമാര്‍ക്കൊപ്പം ബസില്‍ കയറാന്‍ കാത്ത് നിന്ന ഷണ്‍മുഖനാഥന്‍ തനിക്ക് തലചുറ്റല്‍ അനുഭവപ്പെടുന്നുവെന്നും മരുന്ന് കഴിക്കണമെന്നും പറഞ്ഞാണ് മുങ്ങിയത്. പൊങ്ങിയതാകട്ടെ പനീര്‍സെല്‍വത്തിന്റെ വസതിയിലും. ബസില്‍ കയറാന്‍ നില്‍ക്കുന്ന എം.എല്‍.എമാര്‍ക്ക് കാവല്‍ നിന്നയാളോട് അനുമതി ചോദിച്ച ശേഷമായിരുന്നു അദ്ദേഹം പോയത്.

മുന്‍ മന്ത്രി കൂടിയായ ഷണ്‍മുഖനാഥന്‍ ആദ്യം ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് അപ്രതീക്ഷിതമായി പനീര്‍സെല്‍വം ക്യാമ്പില്‍ എത്തുകയുമായിരുന്നു.

Panneerselvam Tamilnadu Vk Sasikala Mla

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: