scorecardresearch

Tamil Nadu 2026 Elections: തമിഴ്നാട് 2026: കരുത്ത് കാട്ടാൻ ഡിഎംകെ, തന്ത്രങ്ങളുമായി എഐഎഡിഎംകെ-ബിജെപി സഖ്യം, വെല്ലുവിളിയായി വിജയ്

AIADMK Alliance Strategy: വോട്ടെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ തമിഴ്നാട്ടിൽ പലവിധ രാഷ്ട്രീയ കൂട്ടുകെട്ടുകളും സാധ്യതകളും ഇപ്പോഴും സജീവമാണ്

AIADMK Alliance Strategy: വോട്ടെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ തമിഴ്നാട്ടിൽ പലവിധ രാഷ്ട്രീയ കൂട്ടുകെട്ടുകളും സാധ്യതകളും ഇപ്പോഴും സജീവമാണ്

author-image
Liz Mathew
New Update
Stalin

സഖ്യകക്ഷിയായ കോൺഗ്രസിലെ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഭരണകക്ഷിയായ എം കെ സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ തങ്ങളുടെ നിലപാടിൽ ആത്മവിശ്വാസത്തോടെ തുടരുന്നു

Vijay impact on 2026 election: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ, തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. വോട്ടെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പലവിധ രാഷ്ട്രീയ കൂട്ടുകെട്ടുകളും സാധ്യതകളും ഇപ്പോഴും സജീവമാണ്.

Advertisment

ഭരണകക്ഷിയായ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ തങ്ങളുടെ നിലപാടിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും, സഖ്യകക്ഷിയായ കോൺഗ്രസിലെ ഒരു വിഭാഗം തങ്ങൾക്കിടയിലെ ബന്ധത്തിൽ അതൃപ്തരാണ്. പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയാകട്ടെ, എൻഡിഎ സഖ്യം വിപുലീകരിച്ച് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യമുണ്ടാക്കണോ, അതോ നിലവിലെ സഖ്യകക്ഷിയായ ബിജെപിയുമായി ചേർന്ന് ഡിഎംകെയെ താഴെയിറക്കാൻ ശ്രമിക്കണോ എന്ന കാര്യത്തിൽ അനിശ്ചിതത്വത്തിലാണ്.

അതേസമയം, എഐഎഡിഎംകെ ടിവികെയുമായി സഖ്യമുണ്ടാക്കാൻ അവരെ സ്വതന്ത്രമായി വിടണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം കരുതുന്നത്. തമിഴ്‌നാട്ടിലെ നിലവിലെ സാഹചര്യത്തിൽ ഇതാണ് ഏറ്റവും മികച്ച വിജയക്കൂട്ടുകെട്ടെന്നും, തിരഞ്ഞെടുപ്പിന് ശേഷം ഇവരുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും ഇവർ വിശ്വസിക്കുന്നു. എന്നാൽ, കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ ഇതുവരെ വ്യക്തമായ തീരുമാനമെടുത്തിട്ടില്ല.

ഡിഎംകെ സഖ്യം

സീറ്റ് വിഭജനത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും ഇടതുപക്ഷവും തോൾ തിരുമാളവൻ നേതൃത്വം നൽകുന്ന വിടുതലൈ ചിരുതൈഗൾ കക്ഷിയുമായുള്ള (വിസികെ) ചർച്ചകളിൽ ഡി.എം.കെ സുരക്ഷിതമായ സ്ഥാനത്താണെങ്കിലും, കോൺഗ്രസിനുള്ളിൽ ഭിന്നത നിലനിൽക്കുന്നു. ഒരു വിഭാഗം നേതാക്കൾ വിജയ്‌യുടെ ടിവികെയെ മികച്ച ബദലായി കാണുന്നുണ്ട്.

Also Read: പരമോന്നത നേതാവിനെ ലക്ഷ്യമിട്ടാൽ അമേരിക്കയുമായി യുദ്ധത്തിന് മടിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ്

രണ്ട് പതിറ്റാണ്ടായി സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഭരണത്തിൽ പങ്കാളിത്തം ലഭിക്കാത്തതാണ് കോൺഗ്രസിനെ അലട്ടുന്ന പ്രധാന പ്രശ്നം. ഡിഎംകെ വിജയിച്ചാലും മുൻകൂർ ധാരണയില്ലാതെ കോൺഗ്രസിന് ഭരണത്തിൽ ഇടം ലഭിക്കില്ല. ഈ നിശ്ചലാവസ്ഥ അവസാനിപ്പിക്കാൻ വിജയ്‌യുടെ പാർട്ടി മികച്ച അവസരമാണെന്ന് മാറ്റം ആഗ്രഹിക്കുന്ന നേതാക്കൾ കരുതുന്നു. സംസ്ഥാനത്ത് കോൺഗ്രസിന്റെ സംഘടനാ ശേഷി ദുർബലമാണെന്നും ഡിഎംകെയുടെ തണലിൽ നിൽക്കുന്നത് പാർട്ടിയുടെ സ്വത്വം നഷ്ടപ്പെടുത്തുന്നുവെന്നും പ്രവർത്തകർക്കിടയിൽ അഭിപ്രായമുണ്ട്.

രാഹുൽ ഗാന്ധിയുടെ സമീപകാല തമിഴ്‌നാട് സന്ദർശന വേളയിൽ അദ്ദേഹം സ്റ്റാലിന്റെ പേര് പരാമർശിക്കാതിരുന്നതും, സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിജയ്‌യെ പിന്തുണച്ചതും ഇത്തരം അഭ്യൂഹങ്ങൾക്ക് കരുത്തുപകർന്നു. എങ്കിലും, ഡിഎംകെ സഖ്യം അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ശനിയാഴ്ച വ്യക്തമാക്കി. അതേസമയം, പ്രവർത്തകരെ തൃപ്തിപ്പെടുത്താൻ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെന്ന് അനുകൂല വിഭാഗവും ആഗ്രഹിക്കുന്നു.

"ടിവികെ സഖ്യം അധികാരത്തിൽ വരുമെന്ന് ഉറപ്പില്ല. അങ്ങനെ വന്നാൽ വിജയ് അഞ്ച് വർഷം രാഷ്ട്രീയത്തിൽ തുടരുമോ? കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമില്ലാതെ നമ്മൾ എങ്ങനെ മുന്നോട്ട് പോകും?" എന്ന് ഒരു എംപി ചോദിക്കുന്നു.

സൗജന്യ ബസ് യാത്ര, പ്രതിമാസ സാമ്പത്തിക സഹായ പദ്ധതി തുടങ്ങിയ ജനക്ഷേമ പദ്ധതികൾ വഴി സ്റ്റാലിൻ സർക്കാർ കൈവരിച്ച ജനപ്രീതി കോൺഗ്രസ് സഖ്യം വിട്ടാലും വലിയ ചലനമുണ്ടാക്കില്ലെന്ന് പ്രായോഗികവാദികൾ വിലയിരുത്തുന്നു. സർക്കാരിനെതിരായ വികാരം വളർത്തുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടതും ഭരണസഖ്യത്തിനുള്ളിൽ ഡിഎംകെയ്ക്ക് മുൻതൂക്കം നൽകുന്നു.

എഐഎഡിഎംകെ - ബിജെപി സഖ്യം: നിലവിലെ രാഷ്ട്രീയ സാഹചര്യം

എഐഎഡിഎംകെയുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു സഖ്യമാണിതെന്നാണ് ഒരു പാർട്ടി നേതാവ് അഭിപ്രായപ്പെടുന്നത്. തമിഴ്‌നാട്ടിൽ ബിജെപിക്ക് സ്വന്തമായി വലിയ തിരഞ്ഞെടുപ്പ് വിജയങ്ങൾ അവകാശപ്പെടാനില്ലാത്ത സാഹചര്യത്തിൽ, ഈ കൂട്ടുകെട്ട് തിരിച്ചടിയായേക്കുമെന്ന് പലരും കരുതുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ ഭാഗമായി 191 സീറ്റുകളിൽ മത്സരിച്ച എഐഎഡിഎംകെ 66 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത് (33.5% വോട്ട് വിഹിതം). അതേസമയം, ബിജെപി അവർക്ക് ലഭിച്ച 20 സീറ്റുകളിൽ നാലെണ്ണത്തിൽ വിജയിച്ചു (2.6% വോട്ട് വിഹിതം).

സംസ്ഥാന ബിജെപി അധ്യക്ഷനായിരുന്ന അണ്ണാമലൈയുടെ നേതൃത്വത്തിൽ പാർട്ടിയുടെ പ്രതിച്ഛായ വർധിച്ചതല്ലാതെ, കാര്യമായ തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടാനായില്ല. എഐഎഡിഎംകെ നേതാവ് എടപ്പാടി കെ.പളനിസ്വാമിയുടെ ഉറച്ച കോട്ടയായ കൊങ്കു മേഖലയിൽ പാർട്ടി വിപുലീകരിക്കാനുള്ള അണ്ണാമലൈയുടെ ശ്രമങ്ങൾ മാസങ്ങൾ നീണ്ട തർക്കങ്ങൾക്ക് കാരണമാവുകയും, 2023-ൽ ഇരു പാർട്ടികളും വേർപിരിയുകയും ചെയ്തു (ഇരു നേതാക്കളും സ്വാധീനശക്തിയുള്ള ഒബിസി ഗൗണ്ടർ സമുദായത്തിൽ നിന്നുള്ളവരാണ്).

Also Read: ഗാസ സമാധാന ദൗത്യം: നരേന്ദ്ര മോദിയെ 'ബോർഡ് ഓഫ് പീസിലേക്ക്' ക്ഷണിച്ച് ഡോണാൾഡ് ട്രംപ്

സഖ്യത്തിലേക്കുള്ള തിരിച്ചുവരവും അധികാര തർക്കങ്ങളും

തന്റെ പാർട്ടി ഇനി ബിജെപിയുമായി സഖ്യത്തിനില്ലെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ പളനിസ്വാമി 2024 നവംബർ വരെ ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നാൽ, 2025 ഏപ്രിലിൽ പളനിസ്വാമിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് 2026-ലെ തിരഞ്ഞെടുപ്പിനുള്ള സഖ്യം പ്രഖ്യാപിച്ചു. അണ്ണാമലൈയ്ക്ക് പകരം നൈനാർ നാഗേന്ദ്രൻ സംസ്ഥാന ബിജെപി അധ്യക്ഷനായതിന് പിന്നാലെയായിരുന്നു ഈ മാറ്റം.

സഖ്യം അധികാരത്തിൽ വന്നാലും എഐഎഡിഎംകെ ഒറ്റയ്ക്ക് ഭരിക്കുമെന്ന് ഏതാനും മാസങ്ങൾക്ക് ശേഷം പളനിസ്വാമി വ്യക്തമാക്കി. എന്നാൽ, അധികാരം പങ്കുവെക്കണമെന്ന നിലപാടിൽ ബിജെപി ഉറച്ചുനിൽക്കുന്നതിനാൽ ഇതിൽ അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ ആഴ്ച പളനിസ്വാമി ഡൽഹിയിൽ എത്തിയപ്പോൾ, ഡിഎംകെയെ പരാജയപ്പെടുത്തി സഖ്യം അധികാരത്തിൽ വന്നാൽ മൂന്ന് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് ബിജെപി അദ്ദേഹത്തെ അറിയിച്ചു.

വിജയ് ചിത്രവും രാഷ്ട്രീയ വെല്ലുവിളികളും

വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ എഐഎഡിഎംകെയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ടിവികെ നേതാവായ വിജയ് നേരിടുന്ന ഈ പ്രതിസന്ധികൾക്ക് പിന്നിൽ ബിജെപി ആണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കൂടാതെ, കഴിഞ്ഞ സെപ്റ്റംബറിൽ 41 പേർ മരിച്ച കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ വിജയ്‌യെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾ വിജയ്‌യുടെ വലിയ ആരാധകവൃന്ദത്തിനിടയിൽ തെറ്റായ സന്ദേശം നൽകിയാൽ, അത് തങ്ങളുടെ പാർട്ടിയുടെ വിജയസാധ്യതകളെയും ബാധിക്കുമെന്ന് എഐഎഡിഎംകെ ഭയപ്പെടുന്നു.

വിജയ്‌യും മറ്റ് ചെറിയ പാർട്ടികളും

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയിൽ ചേരാൻ കടുത്ത സമ്മർദമുണ്ടായിട്ടും വിജയ് അത് നിരസിച്ചു വരികയാണ്. ബിജെപി വിരുദ്ധ നിലപാടുകളിലൂന്നിയാണ് അദ്ദേഹം തന്റെ രാഷ്ട്രീയം രൂപപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാഹുൽ ഗാന്ധിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന വിജയ്, പല വിഷയങ്ങളിലും കോൺഗ്രസ് നേതാവിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നുമുണ്ട്. എന്നാൽ കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടം ബിജെപിയുമായി ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയതായാണ് സൂചന. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മുതലെടുക്കാൻ എപ്പോഴും ശ്രമിക്കുന്ന ബിജെപി, ഈ പുതിയ നീക്കങ്ങളെയും അനുകൂലമാക്കാൻ ശ്രമിക്കുന്നുണ്ട്.

Also Read: ഇന്ത്യ എഐ ഉപയോഗിക്കുന്നതിന് അമേരിക്കക്കാർ എന്തിനു പണം നൽകണം: ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ്

വിജയ്‌യുടെ രാഷ്ട്രീയ സാധ്യതകളിൽ കേന്ദ്ര ബിജെപി നേതൃത്വത്തിന് വലിയ വിശ്വാസമുണ്ട്. വിജയ്‌ക്ക് യുവാക്കൾക്കിടയിലുള്ള വലിയ സ്വാധീനം തമിഴ്‌നാട് പിടിച്ചെടുക്കാനുള്ള എൻഡിഎയുടെ നീക്കങ്ങൾക്ക് കരുത്തേകുമെന്ന് അവർ കരുതുന്നു. വിജയ്‌ക്ക് ഇല്ലാത്ത സംഘടനാ സംവിധാനവും വോട്ടുകൾ സമാഹരിക്കാനുള്ള അടിത്തറയും എഐഎഡിഎംകെക്ക് നൽകാൻ കഴിയുമെന്നും, ബിജെപി തങ്ങളുടെ പിന്തുണ നൽകുമെന്നുമാണ് അവരുടെ കണക്കുകൂട്ടൽ. എന്നാൽ ഇതിനിടയിൽ 'ജനനായകൻ' വിവാദം തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്.

ഒപ്പം തന്നെ, പുറത്താക്കപ്പെട്ട നേതാക്കളായ ഒ.പനീർസെൽവം, ടി.ടി.വി.ദിനകരൻ എന്നിവരെയും എംഡിഎംകെയിലെ പ്രേമലത വിജയകാന്തിനെയും എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിക്കാൻ ബിജെപി എഐഎഡിഎംകെയുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ട്. ഈ ചെറിയ കക്ഷികളെ കൂടി ഉൾപ്പെടുത്തി ഡിഎംകെ വിരുദ്ധമായ ഒരു വിശാല മുന്നണി രൂപീകരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Read More: 'പുരോഗതിക്കും പൈതൃകത്തിനും പ്രാധാന്യം നൽകുന്ന ഭരണം വോട്ടർമാർ ആഗ്രഹിക്കുന്നു'; അസമിൽ തിരുവനന്തപുരം വിജയം പരാമർശിച്ച് മോദി

Tamilnadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: