ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച കോൺഗ്രസ്സ് സ്ഥാനാർഥി പിഎസ്ഡബ്ള്യ മാധവ റാവു അന്തരിച്ചു. മാർച്ച് 20ന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ആശുപത്രിയിൽ പ്രവേശിച്ച ശേഷം കോവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും ശ്വാസകോശ അണുബാധയെ തുടർന്ന് കോവിഡ് വാർഡിൽ വെന്റിലേറ്ററിൽ ആയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമാണ് സ്ഥാനാർഥി മരണപ്പെട്ടത് എന്നതിനാൽ ഇനി ഒരു റീപോളിങ്ങിന് പകരം മാധവ റാവു ജയിക്കുകയാണെങ്കിൽ മണ്ഡലത്തിൽ ബൈ ഇലക്ഷനാണു സാധ്യത.
ജില്ലയിലെ കോൺഗ്രസ്സ് കമ്മിറ്റിയിലെ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ച റാവു തമിഴ്നാട് പിസിസിയിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി അംഗം സഞ്ജയ് ദത് മാധവ റാവുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു ട്വീറ്റ് ചെയ്തു.
Deeply pained to learn about the sad demise of @INCTamilNadu Leader & #Srivilliputhur Assembly #Congress candidate Shri #MadhavaRao, due to #Covid complications.
Our heartfelt condolences to his family. We stand with them in this hour of grief & pray may his soul rest in peace. pic.twitter.com/rKHlU9CIkN
— Sanjay Dutt (@SanjaySDutt) April 11, 2021
തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് രണ്ടാം ദിവസമാണ് മാധവ റാവുവിന് കോവിഡ് സ്ഥിരീകരിച്ചത്. അതോടെ പ്രചാരണം അവസാനിപ്പിച്ച് ചികിത്സയിൽ പോയ അദ്ദേഹത്തിനു വേണ്ടി മകൾ ദിവ്യ റാവുവണ് പ്രചാരണം ഏറ്റെടുത്ത്.
തമിഴ്നാട്ടിലെ 38 ജില്ലകളിലെ 234 നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ ആറിനാണു തിരഞ്ഞെടുപ്പ് നടന്നത്. മെയ് രണ്ടിനാണു തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.