Latest News

ആചാരങ്ങൾ ഇനി ഓഫീസിൽ വേണ്ട; പൂജകളും ആചാരങ്ങളും വിലക്കി തമിഴ്‌നാട്

സർക്കാർ ഉത്തരവ് ലംഘിക്കില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് ഉത്തരവിൽ പറയുന്നു

Chennai: Tamil Nadu Chief Minister 'Edappadi' K Palaniswami along with ministers during the swearing-in ceremony at Raj Bhavan in Chennai on Thursday. PTI Photo R Senthil Kumar(PTI2_16_2017_000191B)

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ഓഫീസുകളിൽ ഇനിമുതൽ ഒരു മതത്തിന്റെയും ആചാരങ്ങളും പൂജകളും നടത്തരുത്. ഇത്തരത്തിലും എല്ലാ ചടങ്ങുകൾക്കും സർക്കാർ സ്ഥാപനങ്ങളിൽ വിലക്കേർപ്പെടുത്തി ഉത്തരവിട്ടു.

നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഏതെങ്കിലും മതത്തിന്റെ ആചാരങ്ങളുടെയോ അനുഷ്ഠാനങ്ങളുടെയോ ഭാഗമായ പൂജകളും ആഘോഷങ്ങളും സർക്കാർ ഓഫീസിൽ പാടില്ലെന്ന് സർക്കാർ ഉത്തരവിൽ പറയുന്നത്.

എന്നാൽ സർക്കാർ ഉത്തരവിനെ മറികടന്ന് പല സർക്കാർ സ്ഥാപനങ്ങളും നവരാത്രി ആഘോഷം നടത്തിയെന്നാണ് വാർത്ത. സർക്കാർ ഉത്തരവ് ലംഘിക്കില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് ഉത്തരവുണ്ട്. 2010 ല്‍ ബേസിന്‍ ബ്രിഡ്ജ് പൊലീസ് സ്റ്റേഷനില്‍ ആയുധ പൂജ നടത്തിയതിനെതിരെ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം പ്രതിഷേധം നടത്തിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tamilnadu banned religious activities in government offices

Next Story
സിബിഎസ്‌സി 10,12 ക്ലാസുകളിലേക്കുള്ള 2019ലെ പരീക്ഷ; പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
The moderation of comments is automated and not cleared manually by malayalam.indianexpress.com