ഹൈദരാബാദ്: പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ആദിത്യൻ (63) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഏതാനും നാളുകളായി ചികിൽസയിലായിരുന്നു. 20 ലധികം ചിത്രങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്.

192 ൽ പുറത്തിറങ്ങിയ അമരൻ എന്ന ചിത്രത്തിലൂടെയാണ് ആദിത്യൻ തമിഴ് സിനിമാ സംഗീത ലോകത്തേക്ക് എത്തിയത്. തുടർന്നിങ്ങോട്ട് സീവലാപെരി പാണ്ടി, കിഴക്കു മുഖം, റോജ മലരേ, ആസൈ തമ്പി തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകി. 2003 ൽ പുറത്തിറങ്ങിയ കോവിൽപ്പട്ടി വീരലക്ഷ്മി എന്ന ചിത്രത്തിലാണ് അവസാനം സംഗീത സംവിധായകനായി പ്രവർത്തിച്ചത്.

നിരവധി സിനിമകളിൽ പാടിയിട്ടുമുണ്ട്. നിരവധി ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 8 വർഷത്തോളം ജയ ടിവിയിൽ ആദിത്യൻസ് കിച്ചൻ എന്ന കുക്കറി ഷോയുടെ അവതാരകനായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ