ഇയര്‍ ഫോണില്‍ പാട്ട് കേട്ട് ഉറങ്ങിയ യുവതി ഷോക്കേറ്റ് മരിച്ചു

അബോധാവസ്ഥയിലായിരുന്ന ഫാത്തിമയെ ഭര്‍ത്താവാണ് കണ്ടത്

ചെന്നൈ: പാട്ട് കേട്ട് ഉറങ്ങുക എന്നത് നമ്മുടെയൊക്കെ ശീലമായി മാറിയിട്ടുണ്ട്. പലപ്പോഴും ഇയര്‍ ഫോണില്‍ പാട്ട് കേട്ട് ഓഫ് ചെയ്യാതെ തന്നെയാണ് നമ്മള്‍ ഉറക്കത്തിലേക്ക് വീഴുകയും ചെയ്യുക. ചിലപ്പോള്‍ മണിക്കൂറുകളോളം പാട്ട് ചെവിയില്‍ മൂളി നില്‍ക്കുകയും ചെയ്യും. ചെന്നൈയില്‍ നിന്നുളള 46കാരിയുടെ ജീവനെടുത്തിരിക്കുകയാണ് ഈ ശീലം. കാനത്തൂരില്‍ നിന്നുളള ഫാത്തിമയാണ് ഇയര്‍ ഫോണില്‍ നിന്ന് ഷോക്കേറ്റ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അബോധാവസ്ഥയിലായിരുന്ന ഫാത്തിമയെ ഭര്‍ത്താവാണ് കണ്ടത്. ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച്ച രാത്രിയാണ് യുവതി ഇയര്‍ ഫോണില്‍ പാട്ടു കേട്ട് ഉറങ്ങിയത്. ഇയര്‍ ഫോണിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tamil nadu woman falls asleep with earphones in her ears gets electrocuted to death

Next Story
വ്യാജ പ്രചരണം: മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കു​മെ​തി​രേ 100 കോ​ടി​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി സി​ദ്ധ​രാ​മ​യ്യ
The moderation of comments is automated and not cleared manually by malayalam.indianexpress.com