തമിഴ് നാട്ടിലെ പത്താം ക്ലാസ് പരീക്ഷയുടെ(എസ്എസ്എല്‍സി)ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ dge.tn.gov.in ല്‍ പരിശോധിച്ച് ഫലം ഉറപ്പുവരുത്താം.
TN SSLC 10th result 2019: ഫലം എപ്പോള്‍ എവിടെ പരിശോധിക്കാം
ge.tn.gov.in, tnresults.nic.in, dge1.tn.nic.in എന്നീ ഔദ്യോഗിക വെബ് സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാ ഫലം പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്. അതിനു പുറമെ സ്വകാര്യ വൈബ് സൈറ്റുകളായ manabadi.co.in, manabadi.com, and examresults.net എന്നിവയിലും ഫലം ലഭ്യമാകും.
Read More: Karnataka SSLC 10th results 2019: കര്‍ണാടക പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന്
എസ്എംഎസ് വഴിയും പരീക്ഷാ ഫലം അറിയാം. എസ്എസ്എല്‍സി ബോര്‍ഡ് തന്നെ വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് പരീക്ഷാ ഫലം എസ്എംഎസ് വഴി അയയ്ക്കും
ഇന്റര്‍നെറ്റില്‍ ലഭ്യമായ മാര്‍ക്ക് വിശദാംശങ്ങള്‍ പ്രൊവിഷണല്‍ മാര്‍ക്ക് ഷീറ്റായി പരിഗണിക്കാം. ഔദ്യോഗിക മാര്‍ക്ക് ഷീറ്റുകള്‍ റെഗുലര്‍ സ്കൂളുകളിലും ഓപ്പണ്‍ സ്കൂളുകളിലും ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തമിഴ് നാട്ടില്‍ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 92.75 ശതമാനത്തോടെ സയന്‍സ് ഗ്രൂപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ച വച്ചു. കൊമേഴ്സില്‍ 90.78ഉം ആര്‍ട്ട്സില്‍ 80.13മാണ് വിജയ ശതമാനം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറില് സ്കൂളുകളില്‍ 82.70 വിജയശതമാനം രേഖപ്പെടുത്തി.