/indian-express-malayalam/media/media_files/uploads/2023/06/Senthil-Balaji-1.jpg)
സെന്തില്‍ ബാലാജി
ചെന്നൈ: അഴിമതിക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിയെ ഗവര്‍ണര്‍ ആര്‍ എന്‍ രവി. തമിഴ്നാട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഈ പിരിച്ചുവിടൽ ഉത്തരവ്, നിയമോപദേശം ലഭിക്കുന്നതുവരെ നിർത്തിവച്ചിരിക്കുകയാണെന്ന് രാജ്ഭവനിൽ നിന്ന് സംസ്ഥാന സർക്കാരിന് വ്യാഴാഴ്ച രാത്രി വൈകി അറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ പറഞ്ഞു. എന്നിരുന്നാലും, രാജ്ഭവനിൽ നിന്നുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ല.
"ജോലി വാഗ്ദാനം ചെയ്തു പണം കൈപ്പറ്റിയതും കള്ളപ്പണം വെളുപ്പിക്കലും ഉൾപ്പെടെ നിരവധി അഴിമതി കേസുകളിൽ സെന്തില്‍ ബാലാജി അന്വേഷണം നേരിടുന്നുണ്ട്. മന്ത്രിയെന്ന നിലയില്‍ തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് അന്വേഷണത്തെ സ്വാധീനിക്കുകയും നടപടിക്രമങ്ങള്‍ തടസപ്പെടുത്തുകയും ചെയ്യുന്നു," രാജ്ഭവന്‍ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
"സെന്തിൽ ബാലാജി മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണം ഉൾപ്പെടെയുള്ള നിയമനടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്, ഇത് സംസ്ഥാനത്തെ ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയിലേക്ക് നയിച്ചേക്കാം,” സെന്തിലിനെ പുറത്താക്കിയ പ്രസ്താവനയിൽ രാജ്ഭവന്‍ കൂട്ടിച്ചേര്‍ത്തു.
Tamil Nadu Governor RN Ravi dismisses jailed V Senthil Balaji from the Council of Ministers with immediate effect. pic.twitter.com/fhDJdxUZxE
— ANI (@ANI) June 29, 2023
അറസ്റ്റിന് പിന്നാലെ ആശുപത്രിയിലായ സെന്തിലിനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹര്‍ജി ഈ ആഴ്ച മദ്രാസ് ഹൈക്കോടതി പരിഗണിച്ചതിന് ശേഷം പരിഗണിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് ജൂണ്‍ 14 ന് അറസ്റ്റ് രേഖപ്പെടുത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.