വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂരിൽ നാലു വിദ്യാർഥിനികൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. പ്ലസ് വൺ വിദ്യാർഥികളായ മനീഷ, ശങ്കരി, ദീപ, രേവതി എന്നിവരാണ് ആത്മഹത്യ ചെയ്തതത്.

വിദ്യാർഥിനികളുടെ സൈക്കിളും സ്കൂൾ ബാഗും കിണറിന് സമീപത്ത് കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കിണറ്റിൽ നടത്തിയ തിരച്ചിലിൽ വിദ്യാർഥിനികളുടെ മൃതദേഹം കണ്ടെത്തി.

പനപ്പാക്കം വില്ലേജിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മരിച്ച നാലുപേരും. ഹാജർനില കുറവായതും പരീക്ഷയ്ക്ക് വളരെ കുറവ് മാർക്ക് നേടിയവരുമായ 14 കുട്ടികൾക്കെതിരെ സാധാരണ അച്ചടക്ക നടപടി അധ്യാപിക കൈകൊണ്ടിരുന്നു. 14 പേരിൽ 11 പേരോട് മാതാപിതാക്കളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു വരാൻ അധ്യാപിക ആവശ്യപ്പെട്ടു. ഇതിൽ മരിച്ച നാലു വിദ്യാർഥിനികളും ഉണ്ടായിരുന്നു. മാതാപിതാക്കൾ സ്കൂളിൽ വരുന്നത് ഭയന്നാണ് വിദ്യാർഥിനികൾ ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് എസ്‌പി പകലവൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ