ചെന്നൈ: തമിഴ്നാട്ടില്‍ മഴ കനത്തതോടെ ചെന്നൈ, തിരുവല്ലൂര്‍, കാഞ്ചിപുരം ജില്ലകളില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയും മഴ നിലയ്ക്കാതെ പെയ്തതോടെയാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനപ്രകാരം ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കരുതുന്നത്.

ചെന്നെയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ കഴിഞ്ഞ ആഴ്ചയായിരുന്നു വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. മഴ സംബന്ധമായ ബുദ്ധിമുട്ടില്‍ പെട്ടവര്‍ക്ക് ചെന്നൈ കോര്‍പ്പറേഷനെ നേരിട്ട് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാം. 044-2536 7823, 2538 4965, 2538 3694 എന്നീ നമ്പറുകളില്‍ വിളിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ