scorecardresearch
Latest News

പിറന്നാൾ ദിനത്തിൽ കാമുകിയെ വെടിവച്ച് കൊന്ന് പൊലീസുകാരൻ ജീവനൊടുക്കി

സുഹൃത്തുക്കളും കുടുംബാംഗങ്ങളും നോക്കിനിൽക്കെയാണ് വെടിവച്ചത്

പിറന്നാൾ ദിനത്തിൽ കാമുകിയെ വെടിവച്ച് കൊന്ന് പൊലീസുകാരൻ ജീവനൊടുക്കി

ചെന്നൈ: സർവ്വീസ് റിവോൾവർ ഉപയോഗിച്ച് 23 കാരിയായ കാമുകിയെ വെടിവച്ച് കൊന്ന ശേഷം പൊലീസുകാരൻ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ പെൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് ശേഷമായിരുന്നു കൊല.

വില്ലുപുരം അണ്ണിയൂർ ഗ്രാമത്തിലെ എസ്.സരസ്വതി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കാമുകനും പൊലീസുകാരനുമായ എസ്.കാർത്തികേയൻ (30) ആണ് കൊല  നടത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തമിഴ്‌നാട് പൊലീസിൽ വെല്ലൂരിൽ സ്പെഷൽ ബറ്റാലിയൻ ഫോഴ്സിലാണ് കാർത്തികേയൻ. എസ്.സരസ്വതി സ്വകാര്യ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയാണ്.

സരസ്വതിയുടെ വീട്ടിലായിരുന്നു പിറന്നാളാഘോഷം നടന്നത്. ഇവിടെ സരസ്വതിയുടെ സുഹൃത്തുക്കളും എത്തിയിരുന്നു. ഇരുവരും തമ്മിൽ വഴക്കിട്ടതായും പിന്നീട് കൈയ്യിലുണ്ടായിരുന്ന സർവ്വീസ് റിവോൾവർ ഉപയോഗിച്ച് കാർത്തികേയൻ വെടിയുതിർക്കുകയുമായിരുന്നു.  സുഹൃത്തുക്കളും കുടുംബാംഗങ്ങളും നോക്കിനിൽക്കെയാണ് വെടിവച്ചത്.

സരസ്വതിക്ക് നേരെ വെടിയുതിർത്ത ശേഷം കാർത്തികേയൻ തലയ്ക്ക് വെടിവച്ച് സ്വയം മരിക്കുകയായിരുന്നു. കാഞ്ചന്നൂർ പൊലീസ് കേസെടുത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tamil nadu policeman shoots dead girlfriend on her birthday kills himself