ചെന്നൈ: തമിഴ്നാട്ടിലെ നെയ്‌വേലിയിലെ തെർമ്മൽ പവർ സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയിൽ ആറു പേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റു. പ്ലാന്റിലെ അഞ്ചാമത് യൂണിറ്റിലുള്ള രണ്ടാമത്തെ സ്റ്റേഷനിൽ ഇന്നു രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്‌. സംഭവ സമയത്ത് നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു.

Read Also: വാഗ വഴി 143 പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുന്നു

രാവിലെ 10 മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് നെയ്‌വേലി തെർമ്മൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ ലത ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു. ”ആറു പേർ മരിക്കുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ നെയ്‌വേലിയിലെ എൻഎൽസിഐഎൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,” അവർ പറഞ്ഞു.

തൊഴിലാളികളിൽ ചിലർ പ്ലാന്റിനുളളിൽ കുടുങ്ങിയതായി സംശയിക്കുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ 5 പേർ കരാർ തൊഴിലാളികളായിരുന്നെന്ന് ആക്ടിവിസ്റ്റ് നിത്യാനന്ദ ജയരാമൻ പറഞ്ഞു. മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചശേഷം ഫാക്ടറിയിലുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണെന്ന് അദ്ദേഹം പറഞ്ഞു.

Read in English: Tamil Nadu Neyveli boiler blast: 6 dead, 17 injured in second explosion since March

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook