scorecardresearch

മുടി വെട്ടണോ? എങ്കിൽ ആധാർ കാർഡ് നിർബന്ധം

സർക്കാർ പുറത്തിറക്കിയ പുതിയ നിയമങ്ങൾ പ്രകാരം, സലൂണുകൾ സേവനങ്ങൾ നൽകുന്നതിനുമുമ്പ് ഉപഭോക്താക്കളുടെ പേരുകൾ, വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ആധാർ കാർഡ് നമ്പറുകൾ എന്നിവ പരിശോധിക്കുന്നത് നിർബന്ധമാക്കി

സർക്കാർ പുറത്തിറക്കിയ പുതിയ നിയമങ്ങൾ പ്രകാരം, സലൂണുകൾ സേവനങ്ങൾ നൽകുന്നതിനുമുമ്പ് ഉപഭോക്താക്കളുടെ പേരുകൾ, വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ആധാർ കാർഡ് നമ്പറുകൾ എന്നിവ പരിശോധിക്കുന്നത് നിർബന്ധമാക്കി

author-image
WebDesk
New Update
coronavirus india, corona cases tamil nadu, india corona cases, corona cases in india, total corona cases, corona cases today, world corona cases, india total corona cases, total corona cases in india, corona cases in world, india cases of corona, coronavirus cases

ചെന്നൈ: ഇനി മുതൽ ചെന്നൈയിലെ സലൂണുകളിൽ മുടി വെട്ടുന്നതിന് മുമ്പ് ആധാർ കാർഡ് കാണിക്കുന്നത് നിർബന്ധം. സലൂണുകാർ ഉപഭോക്താക്കളുടെ ആധാർ കാർഡുകൾ പരിശോധിക്കും. സർക്കാർ പുറത്തിറക്കിയ പുതിയ നിയമങ്ങൾ പ്രകാരം, സലൂണുകൾ സേവനങ്ങൾ നൽകുന്നതിനുമുമ്പ് ഉപഭോക്താക്കളുടെ പേരുകൾ, വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ആധാർ കാർഡ് നമ്പറുകൾ എന്നിവ പരിശോധിക്കുന്നത് നിർബന്ധമാക്കി.

Advertisment

ബാർബർ ഷോപ്പുകളും സലൂണുകളും തുറന്ന് പ്രവർത്തിക്കുന്നതിന് തമിഴ്നാട് സർക്കാർ ഞായറാഴ്ച അനുമതി നൽകിയിരുന്നു. സലൂണുകളിൽ, സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്ന കർശനമായ സാമൂഹിക അകലം പാലിക്കാൻ മാർഗനിർദേശങ്ങളുണ്ട്. ഗ്രാമപ്രദേശങ്ങളിൽ സലൂണുകൾ വീണ്ടും തുറക്കാൻ സംസ്ഥാന സർക്കാർ മേയ് മാസത്തിൽ അനുമതി നൽകിയിരുന്നു.

Read More: 'നിസർഗ' അതിതീവ്ര ചുഴലിക്കാറ്റാകാൻ മണിക്കൂറുകൾ മാത്രം

പൊതുഗതാഗതത്തിനും ഹോട്ടലുകൾക്കും ഭാഗികവും ഉപാധികളോടെയുള്ളതുമായ ഇളവുകൾ അനുവദിച്ചിട്ടും തമിഴ്‌നാട് സർക്കാർ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. അതേസമയം കൊറോണ വൈറസ് പടരുന്നത് തടയാൻ മാർച്ചിൽ ഉത്തരവിട്ട ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ, കോവിഡ് വ്യാപനം ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള കണ്ടെയ്ൻമെന്റ് ഏരിയകളിൽ തുടരും.

കൊറോണ വൈറസ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് 23,495 കേസുകളോടെ മഹാരാഷ്ട്രയുടെ തൊട്ടുതാഴെ രണ്ടാം സ്ഥാനത്താണ് തമിഴ്‌നാട്.

Advertisment

അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കണക്കുകളിലെ വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. മറ്റ് ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയരുകയാണെന്നും, മരണനിരക്ക് കുറയുകയാണെന്നും അറിയിച്ചു.

ഏപ്രിൽ 15ന് 11.42 ശതമാനമായിരുന്നു രോഗം ഭേദമായവരുടെ നിരക്ക്. പിന്നീടത് പടിപടിയായി ഉയർത്തി 48.19 ശതമാനത്തിൽ എത്തിനിൽക്കുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. മരണനിരക്ക് ഏപ്രിൽ 15ന് 3.3 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 2.83 ശതമാനമായി കുറഞ്ഞുവെന്നും അറിയിച്ചു.

കേസുകൾ അധികമായി നിൽക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യം മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും വിശദീകരിച്ചു. തമിഴ്‌നാട്ടിൽ 1162 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 23,495 ആയി ഉയർന്നു. 11 പേർ കൂടി മരിച്ചതോടെ ആകെ മരണം 184 ആയി. ചെന്നൈയിൽ ഇതുവരെ 15,770 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Chennai Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: