നാഗപട്ടണം: തമിഴ്നാട്ടില്‍ ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുസ്ലിം യുവാവിന് ക്രൂരമര്‍ദ്ദനം. നാഗടപട്ടണത്താണ് ഒരും സംഘം ആളുകള്‍ ആക്രമിച്ചെന്ന് യുവാവ് പരാതിപ്പെട്ടത്. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
24കാരനായ മുഹമ്മദ് ഫൈസാനാണ് ആക്രമത്തിന് ഇരയായത്. നാഗപട്ടണത്തെ പൊറവച്ചേരി സ്വദേശിയാണ് ഫൈസാന്‍. വ്യാഴാഴ്ച്ചയാണ് ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രവും സൂപ്പിന്റെ രുചിയും വിവരിച്ച് ഫൈസാന്‍ ചിത്രം പോസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച്ച രാത്രി ഈ പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഫൈസാന്റെ വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഫൈസാന്റെ വീട്ടില്‍ അതിക്രമിച്ച് കയരി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ പരുക്കേറ്റ ഫൈസാനെ നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലാ പൊലീസ് സുപ്രണ്ട് ടികെ രാജശേഖരന്റെ ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്തു. ദിനേഷ് കുമാര്‍, അഗതിയന്‍, ഗണേഷ്കുമാര്‍, മോഹന്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഹിന്ദു മക്കള്‍ കച്ചി അംഗങ്ങളാണെന്നാണ് വിവരം. കുറച്ച് ദിവസം മുമ്പ് ബീഫിന്റെ ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് യൂനസ് എന്നയാളെ ഹിന്ദു മക്കള്‍ കച്ചി പ്രവര്‍ത്തകര്‍ വെട്ടി പരുക്കേല്‍പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു തന്റെ പോസ്റ്റെന്നാണ് ഫൈസാന്‍ പറയുന്നത്. പരുക്കേറ്റ ഫൈസാനെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.