Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി റെയ്ഡ്

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്ഥാലിന്റെ മകളുടെ വസതിയിൽ നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ പറഞ്ഞു

Stalin son-in law, MK Stalin, IT searches premises of MK Stalin's son-in-law, Sabareesan house raids, Tamil nadu assembly elections, India news, Indian express

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ മരുമകനായ ശബരീശന്റെ വീട്ടിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. ഇദ്ദേഹത്തിന്റെ വസതിക്ക് പുറമെ മറ്റ് നിരവധി സ്ഥാപനങ്ങളിലും പരിശോധന നടത്തി. സുഹൃത്തുക്കളുമായും ശത്രുക്കളുമായും ചർച്ചകളും കൂടിക്കാഴ്ചകളും നടത്തുന്നതിന് വേദിയൊരുക്കുന്നതിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന സ്റ്റാലിന്റെ ക്യാമ്പിലെ ശക്തമായ മുഖമാണ് ശബരീശൻ.

ഡിഎംകെയുടെ അണ്ണാ നഗർ സ്ഥാനാർത്ഥി എം കെ മോഹന്റെ മകൻ കാർത്തിക് മോഹന്റെ വസതിയിലും തിരച്ചിൽ പുരോഗമിക്കുകയാണ്.

കഴിഞ്ഞമാസവും ഡിഎംകെ നേതാക്കളുടെയും സഖ്യകക്ഷിയായ എംഡിഎംകെ നേതാക്കളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് റെയ്ഡ് എന്നാണ് ഡിഎംകെ നേതാക്കളുടെ പ്രതികരണം. ഏപ്രില്‍ ആറിന് തമിഴ്‌നാട് പോളിങ് ബൂത്തിലേക്ക്‌ പോകാനൊരുങ്ങുകയാണ്. അതിനു മുന്‍പ് ഡിഎംകെയ്ക്ക് എതിരെ തെറ്റായ പ്രചരണം നടത്തുന്നതിനുള്ള ബിജെപിയുടെയും എഐഎഡിഎംകെയുടെയും ശ്രമമാണ് ഇതെന്നും ഡിഎംകെ നേതാക്കള്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്ഥാലിന്റെ മകളുടെ വസതിയിൽ നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ പറഞ്ഞു. വെല്ലൂരിലെ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം “ഈ വിലകുറഞ്ഞ നടപടികളിൽ ഞങ്ങളുടെ പാർട്ടി ഭയപ്പെടില്ല. ഇത് ജനാധിപത്യമല്ല, കേന്ദ്രസർക്കാരിന്റെ ഈ നടപടിയെ ഞാൻ അപലപിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഞങ്ങളെ ശക്തിപ്പെടുത്തുകയേയുള്ളൂ,” അദ്ദേഹം പറഞ്ഞു

ഡിഎംകെയുടെ മറ്റ് സഖ്യകക്ഷികളും കേന്ദ്ര സർക്കാർ നടപടിയിൽ അപലപിച്ചു. റെയ്ഡുകൾ ‘പ്രതികാരത്തിന്റെ’ നടപടിയാണെന്ന് വി.സി.കെ നേതാവും എംപിയുമായ തോൽ തിരുമാവാൽവൻ പറഞ്ഞു. “ഡിഎംകെ നേതാവിന്റെ മകളുടെ വസതി പെട്ടെന്ന് ഐടി ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുന്നു. ബിജെപി സഖ്യം പരാജയപ്പെടുമോ എന്ന ഭയത്തിന്റെ ഫലമാണിത്. ആളുകൾ ഈ രാഷ്ട്രീയ ഭീഷണികൾ കാണുന്നു, വരാനിരിക്കുന്ന വോട്ടെടുപ്പുകളിൽ അവർ ഒരു പാഠം പഠിപ്പിക്കും,” അദ്ദേഹം തന്റെ ട്വിറ്റർ പേജിൽ എഴുതി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tamil nadu it searches premises of mk stalins son in law sabareesan in chennai

Next Story
കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 80,000 ത്തിലേറെ രോഗികൾCoronavirus, COVID, Covid Vaccine, കോവിഡ്, vaccine, വാക്സിൻ, കോവിഡ് വാക്സിൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express