ചെന്നൈ: തൂത്തുക്കുടിയിൽ അച്ഛനും മകനും കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് തമിഴ്നാട് സർക്കാർ. തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചതായും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കോടതിയുടെ അനുമതി പ്രകാരമായിരിക്കും നടപടികളുമായി മുന്നോട്ട് പോകുകയെന്നും അദ്ദേഹം അറിയിച്ചു.
Also Read: തൂത്തുക്കുടിയിലെ ക്രൂരത ലോകമറിഞ്ഞത് ഇങ്ങനെ; സുചിയുടെ വീഡിയോ കണ്ടത് രണ്ട് കോടിയോളം പേർ
ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ടാണ് തൂത്തുക്കുടി സ്വദേശികളായ ജയരാജിനേയും (58) മകൻ ബെനിക്സിനേയും (31) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ അടുത്ത ദിവസം റിമാൻഡ് ചെയ്തു. പിന്നീടാണ് മരിച്ചത്. സംഭവത്തിൽ തമിഴ്നാട്ടിൽ വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
പൂർണ്ണ നഗ്നരാക്കി ലോക്കപ്പിൽ തള്ളി അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി എന്നാണ് ആരോപണം. മൊബൈൽ കട നടത്തുന്ന ഇരുവരും, ലോക്ക് ഡൌൺ കാലത്ത് എട്ടു മണിയോടെ അടക്കേണ്ട അവരുടെ മൊബൈൽ കട എട്ടു മണി കഴിഞ്ഞു പതിനഞ്ചു മിനുറ്റ് വരെ തുറന്നു വെച്ചിരുന്നു എന്നതാണ് പോലീസ് വിശദീകരണം.
Also Read: വീടിന്റെ രണ്ടു കിലോമീറ്റർ അപ്പുറത്തേക്ക് പോകരുത്; പുതിയ ഉത്തരവുമായി മുംബൈ പൊലീസ്
ബീറ്റ് പട്രോളിംഗിന് വന്ന പൊലീസ് കോൺസ്റ്റബിൾ അച്ഛൻ ജയരാജിനെ കസ്റ്റഡിയിൽ എടുക്കുകയും അച്ഛനെ തേടി സ്റ്റേഷനിൽ ചെന്ന മകൻ ഫീനിക്സിനെയും അവർ പിന്നാലെ ലോക്കപ്പിൽ അടക്കുകയുമായിരുന്നു. ജൂണ്‍ 19നായിരുന്നു ഇത്. തുടര്‍ന്നു രണ്ടു ദിവസത്തോളം ക്രൂര പീഡനങ്ങങ്ങള്‍ക്കിരയായി ഇരുവരും മരിക്കുകയായിരുന്നു. ബെനിക്സ് ജൂണ്‍ 22നും ജയരാജ് ജൂണ്‍ 23നുമാണ് മരിക്കുന്നത്.