scorecardresearch

യോഗ്യത ഇല്ലാത്ത ആളല്ല പനീര്‍സെല്‍വമെന്ന് തമിഴ്നാട് ഗവര്‍ണര്‍; 'തമിഴ്നാട്ടില്‍ രാഷ്ട്രീയ കുതിരക്കച്ചവടം അനുവദിക്കില്ല'

യോഗ്യതയുള്ളയാളാണ് പനീര്‍സെല്‍വം. അദ്ദേഹത്തിന് ഭരണപരിചയം ഉണ്ട്. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യാന്‍ പനീര്‍സെല്‍വത്തിന് കഴിയുമെന്നും വിദ്യാസാഗര്‍ റാവു

യോഗ്യതയുള്ളയാളാണ് പനീര്‍സെല്‍വം. അദ്ദേഹത്തിന് ഭരണപരിചയം ഉണ്ട്. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യാന്‍ പനീര്‍സെല്‍വത്തിന് കഴിയുമെന്നും വിദ്യാസാഗര്‍ റാവു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം; ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

(LtoR) Speaker Haribhau Bagde, CM Devendra Fadnavis and Maharashtra Governor C Vidyasagar Rao arrives at the Vidhan Bhavan for the budget session of Maharashtra legislature at Vidhan Bhavan in Mumbai. Express Photo By-Ganesh Shirsekar 09/03/2016

ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെയില്‍ രാഷ്ട്രീയ വടംവലി ശക്തമായിരിക്കെ ഒ പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച് തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രംഗത്തെത്തി. പനീര്‍സെല്‍വം യോഗ്യത ഇല്ലാത്ത ആളല്ലെന്ന് ഗവര്‍ണര്‍ ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു.

Advertisment

യോഗ്യതയുള്ളയാളാണ് പനീര്‍സെല്‍വം. അദ്ദേഹത്തിന് ഭരണപരിചയം ഉണ്ട്. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യാന്‍ പനീര്‍സെല്‍വത്തിന് കഴിയുമെന്നും വിദ്യാസാഗര്‍ റാവു പറഞ്ഞു. തമിഴ്നാട്ടില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്താന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ നാളെ തന്നെ ചെന്നൈയിലേക്ക് തിരിക്കും. ഗവർണർ എത്തിയാൽ മന്ത്രിസഭ രൂപീകരിക്കാൻ പനീർസെൽവം അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി വിദ്യാസാഗർ റാവു കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിനിടെ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ശശികല വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത, 131 എം.എൽ.എ.മാരേയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ മറ്റ് പാർട്ടികളോ, ഒ. പനീർശെൽവമോ എം.എൽ.എ.മാരെ സ്വാധീനിക്കാതിരിക്കാനാണ് ഇങ്ങിനെയൊരു നീക്കം.

Advertisment

പാർട്ടി ആസ്ഥാനത്ത് നിന്നും പ്രത്യേക ബസുകളിലാണ് എം.എൽ.എ.മാരെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഗവർണർ എത്തിച്ചേരുന്നത് വരെ എം.എൽ.എ.മാർ അജ്ഞാത കേന്ദ്രത്തിൽ തുടരുമെന്നാണ് സൂചന.

വിമതപക്ഷത്ത് നിൽക്കുന്ന ഒ. പനീർശെൽവം ഉൾപ്പെടെ മൂന്ന് എം.എൽ.എ.മാർ മാത്രമാണ് ശശികല വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും വിട്ടു നിന്നത്. ഗവർണർ മന;പ്പൂർവം ശശികലയുടെ സത്യപ്രതിജ്ഞ നീട്ടിവെയ്ക്കുകയാണെന്ന് ആരോപിച്ച്, തമിഴ്നാട് എം.പി.മാർ രാഷ്ട്രപതിയെ കാണാനും യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.

Sasikala Tamilnadu O Paneerselvam Vidyasagar Rao

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: