ചെന്നൈ: തൂത്തുകുടിയിൽ നിരവധി സാധാരണക്കാരുടെ ജീവനെടുത്ത വെടിവയ്പ്പിന് പിന്നാലെ വേദാന്ത ഗ്രൂപ്പിന്റെ കോപ്പർ പ്ലാന്റ് പൂർണ്ണമായി അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. മലിനീകരണ നിയന്ത്രണ ബോർഡിനാണ് ഇത് സംബന്ധിച്ച നിർദ്്ദേശം ലഭിച്ചിരിക്കുന്നത്.

പ്ലാന്റ് പൂർണ്ണമായി അടച്ചുപൂട്ടാതെ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന് തൂത്തുക്കുടിയിലെ സമരക്കാർ നിലപാടെടുത്തതിനെ തുടർന്നാണ് തീരുമാനം. നേരത്തെ പൊലീസ് വെടിവയ്പ്പ് ഉണ്ടായ സമയത്ത് പ്ലാന്റ് താത്കാലികമായി അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു.

ഉത്തരവിന്റെ കോപ്പി

എന്നാൽ ജനങ്ങൾ തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ട് പോയിരുന്നില്ല. അതേസമയം സംസ്ഥാനം ഒട്ടാകെ ജനരോഷം ആളിപ്പടർന്നതും സർക്കാരിനെ വേദാന്ത ഗ്രൂപ്പിനെ അനുകൂലിക്കുന്ന നിലപാടിൽ നിന്ന് പിന്നാക്കം പോകാൻ നിർബന്ധിതരാക്കിയെന്നാണ് റിപ്പോർട്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ