scorecardresearch

തമിഴ്‌നാട് പടക്കനിര്‍മാണശാലയിലെ സ്‌ഫോടനം: മരണം ഏഴായി

ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതായും കടലൂര്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു

ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതായും കടലൂര്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു

author-image
WebDesk
New Update
Cuddalore explosion, Cuddalore fireworks factory blast, കടലൂരിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം, Cuddalore blast, കടലൂർ സ്ഫോടനം, Cuddalore blast death toll, കടലൂർ സ്ഫോടനം മരണം, Cuddalore news, കടലൂർ സ്ഫോടന വാർത്ത, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം 

ചെന്നൈ: കടലൂർ ജില്ലയിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. കാട്ടുമണർകോവിലിലെ കുറുങ്കുടി ഗ്രാമത്തിലാണ് സംഭവം. മരിച്ചവരെല്ലാരും  സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Advertisment

സ്ഫോടനത്തിൽ പടക്കനിർമാണശാല പൂർണമായും തകർന്നതായും  രണ്ടു പേർക്ക് പരുക്കേറ്റതായും പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രഖ്യാപിച്ചു.

Read More: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് ശ്രീലങ്കന്‍ തീരത്ത് തീപിടിച്ചു

ഇന്നു രാവിലെയാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. അപകടകാരകാരണം വ്യക്തമായിട്ടില്ല. പടക്കശാലയുടെ ഉടമ ഗാന്ധിമതിയും മകളും സ്‌ഫോടനത്തിൽ മരിച്ചു. അഞ്ച് കിലോമീറ്റർ അകലെവരെ സ്ഫോടനത്തിന്റെ ആഘാതം അനുഭവപ്പെട്ടതായാണു പ്രദേശവാസികളിൽനിന്നുള്ള വിവരം.

Advertisment

ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതായും സ്ഥലത്തെത്തിയ കടലൂര്‍ ജില്ലാ പൊലീസ് മേധാവി ശ്രീ അഭിനവ് പറഞ്ഞു. കുറുങ്കുടി ഗ്രാമത്തിൽ പത്തിലേറെ പടക്കനിർമാണശാലകൾ പ്രവർത്തിക്കുന്നുണ്ട്. ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം ഉൾപ്പെടുന്ന കടലൂര്‍.

Read in IE: Tamil Nadu: Seven killed after explosion in Cuddalore firecracker unit

Explosives

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: