ചെന്നൈ: തങ്ങളെ സഹായിക്കുന്ന വാഗ്ദാനം ഇതുവരെ പാലിച്ചില്ലെന്ന് സൂപ്പർ താരത്തെ ഓർമിപ്പിച്ച് തമിഴ്നാട്ടില കർഷകർ. പോയസ് ഗാർഡനിലെ രജനികാന്തിന്റെ വസതിയിൽ നടന്ന കൂടികാഴ്ചയിലാണ് കർഷർ രജനികാന്തിനെ പഴയ വാഗ്ദമാനത്തെപ്പറ്റി ഓർമിപ്പിച്ചത്. 2002 ലാണ് രജനികാന്ത് കർഷകർക്ക് ഒരു കോടി രൂപ നൽകാമെന്ന് പ്രഖ്യാപിച്ചത്. പക്ഷെ ആ തുക ഇതുവരെ സൂപ്പർ താരം കർഷകർക്ക് നൽകിയില്ല.

കൂടികാഴ്ചയിൽ കര്‍ഷകര്‍ അവരുടെ ദുരിതാവസ്ഥ ഒരിക്കൽകൂടി രജനീകാന്തിനോട് വിവരിച്ചു. തമിഴ്നാട്ടില്‍ നിന്നു തുടങ്ങി ഡല്‍ഹിയെ വരെ വിറപ്പിച്ച കര്‍ഷകസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് രജനീകാന്ത് രംഗത്തുവന്നിരിന്നു. രാഷ്ട്രീയത്തിലേക്ക് ചുവട്‌വെയ്ക്കാൻ ഒരുങ്ങുന്ന സൂപ്പർ താരത്തിന് വലിയ ക്ഷീണമായിരിക്കും ഈ വാഗ്ദാന ലംഘനം.

തങ്ങളെ രജനികാന്ത് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര സർക്കാരിന്റെ ഇടപെടലിനായി അദ്ദേഹം സ്വാധീനം ചെലുത്തുമെന്നും കർഷക സമരത്തിന്റെ നേതാവ് പി. അയ്യങ്കണ്ണ് മാധ്യമങ്ങളോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ