Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 14 വരെ നീട്ടി, ഇളവുകൾ എന്തൊക്കെയെന്ന് അറിയാം

കൂടുതൽ കേസുകളുള്ള പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിലെ ജില്ലകളെ രണ്ട് ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. ജൂൺ 14 വരെയാണ് നീട്ടിയത്. ലോക്ക്ഡൗൺ നീട്ടിയെങ്കിലും ഏതാനും ഇളവുകളും നൽകിയിട്ടുണ്ട്. കൂടുതൽ കേസുകളുള്ള പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിലെ ജില്ലകളെ രണ്ട് ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്, ഇതനുസരിച്ച് ഇളവുകൾ ഏർപ്പെടുത്തും.

പോസിറ്റീവ് കേസുകൾ കൂടുതലുളള കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഇ റോഡ്, സേലം, കരൂർ, നമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുംതുറൈ എന്നിങ്ങനെ 11 ജില്ലകൾ ഉൾപ്പെടുന്നതാണ് ആദ്യ കാറ്റഗറി. ബാക്കി ജില്ലകളെല്ലാം രണ്ടാമത്തെ കാറ്റഗറിയിലാണ്.

Read More: Coronavirus India Live Updates: ഡൽഹിയിൽ മാർക്കറ്റുകളും മാളുകളും തുറക്കും; 50% യാത്രക്കാരുമായി മെട്രോ സർവീസ്

പോസിറ്റീവ് കേസുകൾ കൂടുതലുളള ജില്ലകളിലെ ഇളവുകൾ

 1. ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, പച്ചക്കറി, മാംസം വിൽക്കുന്ന കടകൾ എന്നിവ രാവിലെ 6 മുതൽ വൈകീട്ട് 5 വരെ തുറക്കാം. പഴം, പച്ചക്കറികൾ വിൽക്കുന്ന വഴിയോരക്കച്ചവടക്കാർക്കും ഈ സമയം പ്രവർത്താനാനുമതി നൽകിയിട്ടുണ്ട്
 2. മത്സ്യ മാർക്കറ്റുകളിലും മാംസശാലകളിലും മൊത്തക്കച്ചവടം അനുവദനീയമാണ്. വലിയ ഒത്തുചേരലുകൾ ഒഴിവാക്കാൻ തുറസ്സായ സ്ഥലങ്ങളിൽ മത്സ്യ മാർക്കറ്റ് പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി
 3. സർക്കാർ സ്ഥാപനങ്ങളിൽ 30 ശതമാനം ജീവനക്കാർ മാത്രമേ പാടുളളൂ
 4. സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുമെങ്കിലും പ്രതിദിനം 50 ടോക്കണുകൾ മാത്രമേ നൽകൂ
 5. സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ പാലിച്ച് മാച്ച്ബോക്സ് യൂണിറ്റുകൾ 50 ശതമാനം പേരെ വച്ച് പ്രവർത്തിക്കും

മറ്റു ജില്ലകളിലെ ഇളവുകൾ

മുകളിൽപ്പറഞ്ഞ ഇളവുകൾക്ക് പുറമേയാണ് മറ്റു ജില്ലകളിലെ ഇളവുകൾ

 1. ഇ-രജിസ്ട്രേഷനോടൊപ്പം, സുരക്ഷാ ഏജൻസികളും വീട്ടുജോലിയും അനുവദിക്കും
 2. ഇലക്ട്രീഷ്യൻ, പ്ലംബർ, മോട്ടോർ ടെക്നീഷ്യൻ എന്നിവരെ രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ ജോലി ചെയ്യാൻ അനുവദിക്കും
 3. ഇലക്ട്രിക്കൽ സാധനങ്ങൾ, ഓട്ടോമൊബൈൽ റിപ്പയർ ഷോപ്പുകൾ, ഹാർഡ്‌വെയർ സ്റ്റോറുകൾ, സ്റ്റേഷനറി, ടെക്സ്റ്റ് ബുക്ക് ഷോപ്പുകൾ എന്നിവ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ തുറക്കാം
 4. ഓട്ടോറിക്ഷകൾ, വാടക ടാക്സികൾ എന്നിവയ്ക്ക് ഇ-പാസുകൾ നേടിയ ശേഷം ഓടാം
 5. പച്ചക്കറികളും പഴങ്ങളും വാഹനങ്ങളിൽ വീട്ടുവാതിൽക്കൽ എത്തിക്കുന്നത് തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും പ്രവർത്തനം തുടരും. ടേക്ക്-എവേയും ഡെലിവറികളും പതിവുപോലെ തുടരും
 6. അടിയന്തിര സാഹചര്യങ്ങളിൽ നീലഗിരി, കൊടൈക്കനാൽ, യെർക്കാഡ്, കുട്രാലം പ്രദേശങ്ങളിലേക്ക് പോകുന്നവർ ജില്ലാ കലക്ടറിൽ നിന്ന് ഇ-പാസുകൾ വാങ്ങണം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tamil nadu extends covid 19 lockdown till june 14

Next Story
Coronavirus India Highlights: തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിCBSE, Plus Two Exam
The moderation of comments is automated and not cleared manually by malayalam.indianexpress.com