Latest News

തമിഴ്‌നാട്ടിൽ കൂടുതൽ ഇളവുകൾ; സ്കൂളുകളും കോളേജുകളും സെപ്റ്റംബർ ഒന്ന് മുതൽ തുറക്കും

തിങ്കളാഴ്ച മുതൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചു പ്രവർത്തിക്കാൻ തീയറ്ററുകൾക്കും അനുമതി നൽകി

ചെന്നൈ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും സെപ്റ്റംബർ ഒന്ന് മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.

ഏകദേശം പതിനെട്ടു മാസങ്ങൾക്ക് ശേഷമാണ് തമിഴ്‌നാട്ടിൽ സ്കൂളുകൾ തുറക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു റൊട്ടേഷണൽ രീതിയിലാകും ക്ലാസുകൾ. ഹയർസെക്കണ്ടറി ക്ലാസുകൾ ആരംഭിച്ച ശേഷം ചെറിയ ക്ലാസുകൾ തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോളേജുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു റൊട്ടേഷണൽ രീതിയിലാകും ക്ലാസുകൾ. എല്ലാ അധ്യാപകരും അനധ്യാപകരും വാക്സിൻ സ്വീകരിച്ചവർ ആയിരിക്കണം എന്ന നിബന്ധനയും നൽകിയിട്ടുണ്ട്. പോളിടെക്നിക് ഡിപ്ലോമ സ്ഥാപനങ്ങൾക്കും റൊട്ടേഷണൽ രീതിയിൽ ക്ലാസുകൾ നടത്താൻ അനുമതിയുണ്ട്.

ഓഗസ്റ്റ് 23, തിങ്കളാഴ്ച മുതൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചു പ്രവർത്തിക്കാൻ തീയറ്ററുകൾക്കും അനുമതി നൽകി. സംസ്ഥാനത്തെ ബീച്ചുകളും, മൃഗശാലകളും തുറക്കും. പാർക്കുകൾക്കും, ഹൗസ് ബോട്ടുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ കടകൾ രാത്രി 10 മണി വരെ തുറക്കാനും അനുമതിയുണ്ട്.

Also read: ‘സൈകോവ്-ഡി’ വാക്സിൻ അടുത്ത മാസം അവസാനത്തോടെ നൽകാനാകുമെന്ന് നിർമാതാക്കൾ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tamil nadu eases covid curbs schools colleges theatres reopen

Next Story
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കരുത്; താലിബാൻ ഫത്‌വ ഇറക്കിയതായി റിപ്പോർട്ട്Afghanistan women protest, Afghanistan women's rights, Afghan women protest, Afghan women agitation, Afghan rights, Afghanistan Taliban women, Taliban, Taliban news, Indian Express news, താലിബാൻ, അഫ്ഗാനിസ്ഥാൻ, malayalam news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com