scorecardresearch

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയ്ക്ക് തിരിച്ചടി; നാലു വർഷം തടവ്, 10 കോടി രൂപ പിഴ

വിചാരണക്കോടതിയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചു. നാലു വർഷം തടവും 10 കോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതി ശശികലയ്ക്ക് വിധിച്ച ശിക്ഷ.

വിചാരണക്കോടതിയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചു. നാലു വർഷം തടവും 10 കോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതി ശശികലയ്ക്ക് വിധിച്ച ശിക്ഷ.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
V K Sasikala, ie malayalam

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി. വിചാരണക്കോടതിയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചു. നാലു വർഷം തടവും 10 കോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതി ശശികലയ്ക്ക് വിധിച്ച ശിക്ഷ.നാലാഴ്ചയ്ക്കകം ബെംഗളൂരു കോടതിക്കു മുൻപായി ശശികലയോട് കീഴടങ്ങാനും സുപ്രീംകോടതി നിർദേശിച്ചു. ജഡ്‌ജിമാരായ പിനാകി ചന്ദ്ര ഘോഷും അമിതാവ റോയിയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധി തിരിച്ചടിയായതോടെ ശശികലയ്ക്ക് ഇനി 10 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല.

Advertisment

ജയലളിത ആദ്യം മുഖ്യമന്ത്രിയായിരുന്ന 1991–96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. ജയലളിത, ശശികല, ജയലളിതയുടെ വളർത്തുമകൻ സുധാകരൻ, ബന്ധു ഇളവരശി എന്നിവരാണ് കേസിലെ പ്രതികൾ. 2014 സെപ്‌റ്റംബർ 27ന് നാലു പ്രതികൾക്കും നാലു വർഷം തടവ് വിചാരണക്കോടതി വിധിച്ചു. പിഴയായി ജയലളിത 100 കോടി രൂപയും മറ്റുള്ളവർ 10 കോടി വീതവും അടയ്‌ക്കണമെന്നും കോടതി വിധിച്ചു. എന്നാൽ 2015 ൽ പ്രതികളുടെ അപ്പീൽ അനുവദിച്ച കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് നാലു പേരെയും കുറ്റവിമുക്‌തരാക്കി. ഇതിനെതിരെ കർണാടക സർക്കാരും ഡിഎംകെ നേതാവ് കെ.അൻപഴകനും നൽകിയ അപ്പീലിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്.

Read More: അനധികൃത സ്വത്ത് സമ്പാദന കേസ്: നാൾ വഴികളും ശശികലയുടെ ഭാവിയും

സുപ്രീംകോടതി വിധി ഒ.പനീർസെൽവം പക്ഷത്തിന് ഏറെ ആശ്വാസം നൽകുന്നതാണ്. പനീർസെൽവം മൂന്നാം തവണ മുഖ്യമന്ത്രിയായി ചുമതലേയൽക്കുന്നത് 2016 ഡിസംബർ ആറിനാണ്. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ചുമതല വീണ്ടും പനീർസെൽവത്തെ തേടിയെത്തിയത്. എന്നാൽ രണ്ട് മാസം പിന്നിട്ടപ്പോൾ ഫെബ്രുവരി ആറിന് പനീർസെൽവം മുഖ്യമന്ത്രിപദം രാജിവച്ച് ഗവർണർക്ക് കത്ത് നൽകി.

ജയലളിതയ്ക്കു ശേഷം എഐഡിഎംകെ ജനറൽസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.കെ.ശശികലയെ പാർട്ടി മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചതോടെയാണ് പനീർസെൽവം മുഖ്യമന്ത്രിസ്ഥാനത്തു നിന്നും മൂന്നാം തവണ രാജിവെയ്ക്കുന്നത്. ശശികല തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും എന്ന പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെ ഫെബ്രുവരി ഏഴിന് മുൻ സ്പീക്കർ പി.എച്ച്.പാണ്ഡ്യൻ ശശികലയ്ക്കെതിരെ രംഗത്തു വന്നു. പാണ്ഡ്യൻ ജയലളിതയുടെ മരണത്തിലുൾപ്പടെ ദുരൂഹത ആരോപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പനീർസെൽവം തന്നെനിർബന്ധിച്ച് രാജിവെയ്പിച്ചതാണെന്നും രാജിപിൻവലിക്കാൻ തയാറാണെന്നും അറിയിച്ചത്. അതിന് ശേഷം ശശികലയും പനീർസെൽവവും തമ്മിലുളള വാക് പോര് ശക്തമായി.

Advertisment

Read More: വിധി കേട്ട് ശശികല പൊട്ടിക്കരഞ്ഞു, തമിഴ്‌നാട് രക്ഷപ്പെട്ടുവെന്ന് ഒ.പനീർസെൽവം

പനീർസെൽവം കൂടി ശശികലയ്ക്കെതിരായി രംഗത്തുവന്നതോടെ തമിഴ് രാഷ്ട്രീയം കലങ്ങി മറിഞ്ഞു. എംഎൽഎമാരെ ഒപ്പം നിർത്തുന്നതിൽ ഇരുപക്ഷവും ശ്രമമാരംഭിച്ചു. ആദ്യം കൂടുതൽപേർ ശശികലയ്ക്കൊപ്പമായിരുന്നുവെങ്കിലും പലരും ശശികല ക്യാംപിൽ നിന്നും പനീർസെൽവത്തിനടുത്തേയ്ക്ക് നീങ്ങി. ഇതിനിടെ ഗവർണർ സത്യപ്രതിജ്ഞയുടെ നടപടികളിൽ തീരുമാനമെടുക്കാതെ മുന്നോട്ട് പോയി.

Aiadmk Jayalalithaa Sasikala Supreme Court Tamil Nadu O Paneerselvam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: