/indian-express-malayalam/media/media_files/uploads/2022/02/MK-Stalin.jpg)
MK Stalin
ന്യൂഡല്‍ഹി: ഔദ്യോഗിക ഭാഷയായി ഹിന്ദിയെ എതിര്‍പ്പില്ലാതെ അംഗീകരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഔദ്യോഗിക ഭാഷകള്‍ക്കായുള്ള പാര്‍ലമെന്റ് കമ്മിറ്റിയുടെ 38-ാം യോഗത്തിലായിരുന്നു ഷായുടെ വാക്കുകള്‍.
അമിത് ഷായുടെ നീക്കത്തെ അപലപിക്കുന്നതായി സ്റ്റാലിന്‍ സമൂഹമാധ്യത്തിലെഴുതിയ കുറിപ്പില്‍ പറയുന്നു. "ഇത് ഹിന്ദി സംസാരിക്കാത്തവരെ കീഴ്പ്പെടുത്താനുള്ള നഗ്നമായ ശ്രമമാണ്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ തമിഴ്നാട് നിരാകരിക്കുന്നു. നമ്മളെ നിര്‍വചിക്കുന്നത് ഭാഷയും പൈതൃകവുമാണ്. ഹിന്ദിക്ക് അടിമപ്പെടില്ല," സ്റ്റാലിന്‍ വ്യക്തമാക്കി.
കർണാടക, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരായ ചെറുത്തുനിൽപ്പും സ്റ്റാലിൻ ചൂണ്ടിക്കാണിച്ചു.
1965-ലെ ഹിന്ദി അടിച്ചേൽപ്പിക്കൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തീക്കനൽ ആളിക്കത്തിക്കുന്നത് ബുദ്ധിശൂന്യമായ നീക്കമായിരിക്കുമെന്നും സ്റ്റാലിന്‍ ഓര്‍മ്മപ്പെടുത്തി. 1967-ൽ ഡിഎംകെ അധികാരത്തിലെത്തുന്നതിലേക്ക് നയിച്ചത് ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരായ പ്രതിഷേധ പരമ്പരകളായിരുന്നു.
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ എതിര്‍ക്കുക എന്നത് ഡിഎംകെയുടെ പ്രത്യയശാസ്ത്രത്തില്‍ പ്രധാനമാണ്. എഐഎഡിഎംകെയ്‌ക്കൊപ്പം പാർട്ടിയും അത് അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ നിരന്തരം ചെറുത്തു. തമിഴും ഇംഗ്ലീഷും എന്ന ദ്വിഭാഷാ നയം നിലനിർത്തുന്ന ഏക സംസ്ഥാനമാണ് തമിഴ്നാട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.