scorecardresearch

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര ശ്രമം; പ്രധാനമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്‍

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയ്ക്ക് വിരുദ്ധമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയ്ക്ക് വിരുദ്ധമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

author-image
WebDesk
New Update
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര ശ്രമം; പ്രധാനമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്‍

ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ഹിന്ദി ഇതര സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ആശങ്കയും അതൃപ്തിയും വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കത്ത്. ഇത്തരം ശ്രമങ്ങള്‍ പ്രായോഗികമല്ലെന്നും ഭിന്നിപ്പിക്കുന്നതാണെന്നും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷകള്‍ ആക്കണമെന്നും സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയ്ക്ക് വിരുദ്ധമാണെന്നും ഹിന്ദി ഇതര സംസ്ഥാനങ്ങളെ പ്രതികൂല സാഹചര്യത്തിലാക്കുന്നതിനൊപ്പം കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെ ആത്മാവിനെ അപകടത്തിലാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Advertisment

തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിച്ചാല്‍ ഡല്‍ഹിയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിഎംകെയുടെ യുവജന വിഭാഗം സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണിത്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ വികാരം അവഗണിച്ചാല്‍ പാര്‍ട്ടി മിണ്ടാപ്രാണിയായി തുടരില്ലെന്ന് ചെപ്പോക്ക്-തിരുവല്ലിക്കേനി എം.എല്‍.എ. പറഞ്ഞു.

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഐഐടികള്‍ പോലുള്ള സാങ്കേതിക, സാങ്കേതികേതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദിയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അതത് പ്രാദേശിക ഭാഷകളും ആയിരിക്കണമെന്ന് പാര്‍ലമെന്ററി പാനല്‍ അടുത്തിടെ ശുപാര്‍ശ ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നായി ഹിന്ദി വേണമെന്നും ശുപാര്‍ശയിലുണ്ടായിരുന്നു.

Narendra Modi Mk Stalin Pmo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: