scorecardresearch

മധുര എംപിക്കെതിരായ പ്രസ്താവന: തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

സെന്തില്‍ ബാലാജിയെ ഇ ഡി കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന സെക്രട്ടറിക്കെതിരായ പൊലീസ് നടപടി.

സെന്തില്‍ ബാലാജിയെ ഇ ഡി കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന സെക്രട്ടറിക്കെതിരായ പൊലീസ് നടപടി.

author-image
WebDesk
New Update
sg-surya,bjp

(Photo: Twitter/@SuryahSG)

ന്യൂഡല്‍ഹി: തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യയെ മധുര പൊലീസ് അറസ്റ്റ് ചെയ്തു. മധുര എംപി സു വെങ്കിടേശനെതിരായ ട്വീറ്റുമായി ബന്ധപ്പെട്ടാണ് എസ് ജി സൂര്യയെ മധുരൈ ജില്ലയിലെ സൈബര്‍ ക്രൈം പൊലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. മലം നിറഞ്ഞ അഴുക്കുചാല് വൃത്തിയ ശുചിത്വതൊഴിലാളി മരിച്ചതില്‍ മധുര എംപി വെങ്കിടേശന്‍ മതിയായ നടപടി സ്വീകരിച്ചില്ലെന്ന് എസ് ജി സൂര്യ ട്വീറ്റില്‍ കുറ്റപ്പെടുത്തയിരുന്നു.

Advertisment

സംഭവത്തില്‍ പ്രതിഷേധിച്ച് വെങ്കിടേശന് സൂര്യ എഴുതിയ കത്തില്‍ സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. ഇതാകാം അറസ്റ്റിലേക്ക് നയിച്ചതെന്നാണ് ബിജെപി അനുയായികളുടെ അവകാശവാദം. 'നിങ്ങളുടെ വിഘടനവാദത്തിന്റെ കപട രാഷ്ട്രീയം ആ ചെളിക്കുളത്തേക്കാള്‍ മോശമാണ്, മനുഷ്യനായി ജീവിക്കാന്‍ ഒരു വഴി കണ്ടെത്തൂ, സുഹൃത്തേ!' സൂര്യ ട്വീറ്റ് ചെയ്തു.

അറസ്റ്റിനെ അപലപിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ട്വീറ്റ് ചെയ്തു, ''ബിജെപി സംസ്ഥാന സെക്രട്ടറി എസ്ജി സൂര്യയുടെ അറസ്റ്റ് അങ്ങേയറ്റം അപലപനീയമാണ്. ഡിഎംകെയുടെ സഖ്യകക്ഷികളായ കമ്മ്യൂണിസ്റ്റുകാരുടെ മോശം ഇരട്ടത്താപ്പ് തുറന്നുകാട്ടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരേയൊരു തെറ്റ്… ഈ അറസ്റ്റുകള്‍ ഞങ്ങളെ പിന്തിരിപ്പിക്കില്ല, ഞങ്ങള്‍ അസുഖകരമായ സത്യത്തിന്റെ വാഹകരായി തുടരും.

Advertisment

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ സംസ്ഥാന മന്ത്രി സെന്തില്‍ ബാലാജിയെ ജൂണ്‍ 23 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യക്കെതിരായ സംസ്ഥാന പൊലീസ് നടപടി.

Bjp Tamil Nadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: