നീറ്റ് പരീക്ഷ: തമിഴ് നാട്ടിൽ മൂന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്തു, പ്രതിഷേധം ശക്തം

പരീക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് മാതാപിതാക്കളെ അഭിസംബോധന എഴുതിയ ആത്മഹത്യ കുറിപ്പിൽ എം ജോതിശ്രീ ദുർഗ പറഞ്ഞു

covid 19, കോവിഡ് 19, lockdown violation, ലോക്ക്ഡൗണ്‍ ലംഘനം, bike, sathanpara police, ശാന്തന്‍പാറ പൊലീസ്, suryanelli youth committed suicide, സൂര്യനെല്ലിയില്‍ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു,iemalayalam

ചെന്നൈ: ഇന്ന് നീറ്റ് പരീക്ഷ നടക്കാനിരിക്കെ തമിഴ് നാട്ടിൽ ശനിയാഴ്ച മൂന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. മൂന്ന് പേരും ഇന്ന് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതേണ്ടവരായിരുന്നു. സംസ്ഥാനത്തെ പല രാഷ്ട്രീയ നേതാക്കളും മരണത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും പരീക്ഷയുമായി മുന്നോട്ട് പോയതിന് കേന്ദ്രത്തെ വിമർശിക്കുകയും ചെയ്തു.

ആത്മഹത്യ ചെയ്തവരിൽ ഒരാൾ 19കാരിയായ മധുര സ്വദേശിനിയാണ്. എം.ജോതിശ്രീ ദുർഗ എന്നാണ് വിദ്യാർഥിനിയുടെ പേര്. പെൺകുട്ടി രണ്ടാം വട്ടമാണ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നതെന്നും കോച്ചിങ് ക്ലാസുകളിൽ പോകാൻ ശ്രമിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

പരീക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് മാതാപിതാക്കളെ അഭിസംബോധന എഴുതിയ ആത്മഹത്യ കുറിപ്പിൽ എം ജോതിശ്രീ ദുർഗ പറഞ്ഞു. “മെഡിക്കൽ സീറ്റ് ലഭിച്ചില്ലെങ്കിൽ കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും നിരാശപ്പെടുത്തുമെന്ന് താൻ പേടിക്കുന്നതായാണ് അവർ കുറിപ്പിൽ പറയുന്നത്.” തൂങ്ങിമരിക്കുന്നതിനുമുമ്പ് ജോതിശ്രീ പിതാവിന് ഒരു വോയ്‌സ് നോട്ടും അയച്ചിരുന്നു.

ആത്മഹത്യ ചെയ്ത മറ്റ് രണ്ട് വിദ്യാർഥികൾ ധർമപുരി, നാമക്കൽ സ്വദേശികളാണ്. ഇരുവർക്കും 19 നും 21നും ഇടയിലാണ് പ്രായം.

ധർമ്മപുരി ജില്ലയിലെ എം ആദിത്യ, നാമക്കലിലെ തിരുചെങ്കോഡിലെ 21 കാരനായ മോത്തിലാൽ എന്നിവരേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മോത്തിലാൽ രണ്ടുതവണ നീറ്റ് പരീക്ഷ​ എഴുതിയിരുന്നു.

Read More: NEET 2020 exam: Dress code, Time Slot, Barred Items, Permitted Items, Guidelines- നീറ്റ് പരീക്ഷ: മാർഗനിർദേശങ്ങൾ

ഈ ആഴ്ച ആദ്യം അറിയലൂരിൽ 19 കാരനായ മറ്റൊരു വിദ്യാർഥിയും ആത്മഹത്യ ചെയ്തിരുന്നു. ഇദ്ദേഹവും നേരത്തേ രണ്ടു തവണ പരീക്ഷ എഴുതിയിരുന്നു.

പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റിൽ സംസ്ഥാന ആരോഗ്യമന്ത്രി സി വിജയബാസ്കർ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു. കോവിഡ് -19 മഹാമാരിയാണ് ഇതിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർത്ഥികളുടെ പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം അനുവദിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

നീറ്റ് മാറ്റിവയ്ക്കുകയോ റദ്ദാക്കാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം അപേക്ഷകൾ സുപ്രീം കോടതി ബുധനാഴ്ച തള്ളിയിരുന്നു. നീറ്റ് ബിരുദ പരീക്ഷ നടത്താൻ ആവശ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ എല്ലാ പാർട്ടികളും ജോതിശ്രീയുടെ മരണവാർത്തയെത്തുടർന്ന്‌ അനുശോചനം രേഖപ്പെടുത്തി. ഭാവിയുടെ പ്രതീക്ഷയായ വിദ്യാർഥികളെ ഇത്തരമൊരു അവസ്ഥയിൽ കാണുന്നത് ദുഃഖകരമാണെന്ന് തമിഴ് നാട് മുഖ്യമന്ത്രി എടപ്പാഡി കെ പളനിസ്വാമി ട്വിറ്ററിൽ കുറിച്ചു.

ഉപമുഖ്യമന്ത്രി ഒ പന്നീർസെൽവവും പ്രതികരണവുമായി രംഗത്തെത്തി. വിദ്യാർഥികൾ ഏത് സാഹചര്യത്തേയും ധൈര്യപൂർവം നേരിടാൻ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അവരെ സഹായിക്കേണ്ടത് മാതാപിതാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണത്തിൽ പ്രതിപക്ഷ നേതാവും ഡിഎംകെ മേധാവിയുമായ സ്റ്റാലിൻ ഞെട്ടൽ പ്രകടിപ്പിച്ചെങ്കിലും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. “2017ൽ ആത്മഹത്യ ചെയ്ത അനിത മുതൽ ഇപ്പോൾ ജോതിശ്രീവരെ നമ്മെ പഠിപ്പിക്കുന്നത് നീറ്റ് പരീക്ഷ വിദ്യാർത്ഥികളെ സാരമായി ബാധിക്കുന്നുവെന്നാണ്. ഞാൻ ആവർത്തിക്കുന്നു, ആത്മഹത്യ ഒരു പരിഹാരമല്ല; നീറ്റ് ഒരു പരീക്ഷയല്ല.#BanNeet_SaveTNStudents,” അദ്ദേഹം കുറിച്ചു.

ഡിഎംകെ യൂത്ത് വിംഗ് സെക്രട്ടറിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ ജോതിശ്രീയുടെ കുടുംബം സന്ദർശിച്ച് 5 ലക്ഷം രൂപ ധനസഹായം നൽകി.

എൻ‌ഡി‌എ ഘടകമായ പി‌എം‌കെയുടെ എം‌പി ഡോ. അൻ‌ബുമണി രാമദോസ് വിദ്യാർത്ഥിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു.

കേന്ദ്രസർക്കാർ യുവാക്കളുടെ ജീവിതം വച്ച് പന്താടുകയാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി പറഞ്ഞു. 2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങൾ ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്ന് വിർച്വൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം പറഞ്ഞു.

Read in English: Tamil Nadu: 3 NEET candidates end life day before exam; Oppn hardens stance

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tamil nadu 3 neet candidates end life day before exam oppn hardens stance

Next Story
കോവിഡിനെ തുരത്തിയിട്ട് ആറുമാസം; അപൂർവ നേട്ടം ആഘോഷിച്ച് ബ്രസീലിലെ തദ്ദേശീയ സമുദായംbrazil indigenous tribe covid, brazil tribe coronavirus, brazil tembe tribe coronavirus, brazil indigenous coronavirus, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com