ചെന്നൈ: തമിഴ് സംവിധായകൻ രാജ് കപൂറിന്റെ മകൻ ഷാരൂഖ് കപൂർ(23) അന്തരിച്ചു.  മാതാവ് സജീല കപൂറിനൊപ്പം തീർഥാടനത്തിനായി മക്കയിൽ പോയ ഷാരൂഖ് തണുപ്പും ക്ഷീണവും സഹിക്കാതെയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്..

ഷാരൂഖിന്റെ മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുവരും. നാട്ടിലായിരിക്കും അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുക.

 

View this post on Instagram

 

Convocation

A post shared by sharook kapoor (@sharook_kapoor) on

പ്രശസ്ത സംവിധായകൻ സിവി ശ്രീധറിന്റെ അസിസ്റ്റന്റായാണ് രാജ് കപൂർ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പ്രഭു, കനക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 1991ൽ തിയറ്ററുകളിൽ എത്തിയ താലാട്ട് കേക്ക്‌തമ്മ എന്ന ചിത്രത്തിലൂടെയാണ് രാജ് കപൂർ സംവിധായകനായി രംഗപ്രവേശം ചെയ്യുന്നത്. വിജയലക്ഷ്മി ശ്രീനിവാസനും കാഞ്ചന ശിവരാമനും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സംഗീതം നൽകിയത് ഇളയരാജയാണ്.

 

View this post on Instagram

 

Pine forest

A post shared by sharook kapoor (@sharook_kapoor) on

താലാട്ട് കേക്ക്‌തമ്മയുടെ വിജയം രാജ് കപൂറിനെ ഒറ്റരാത്രികൊണ്ട് പ്രശസ്തനാക്കി. അതിനുശേഷം ചിന്ന പസംഗ നാങ്ക, ഉത്തമ രാസ, ചിന്ന ജമീൻ, കുസ്തി, അവൽ വരുവാള എന്നിവയുൾപ്പെടെ നിരവധി ശ്രദ്ധേയമായ സിനിമകൾ അദ്ദേഹം അവതരിപ്പിച്ചു.

2017 ൽ സൺ നെറ്റ്‌വർക്കിൽ സംപ്രേഷണം ചെയ്ത നന്ദിനി എന്ന ഷോയിലൂടെ രാജ് കപൂർ ടെലിവിഷൻ ലോകത്തും പ്രവേശിച്ചു. ബിഗ് ബഡ്ജറ്റ് കുടുംബ സീരിയലായ എന്ന വിളൈ അഴകേ റിലീസ് ചെയ്തില്ല. സീരിയലിൽ പ്രധാന വേഷങ്ങൾ പ്രശാന്തും അമീഷ പട്ടേലുമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook