ചെന്നൈ: തെന്നിന്ത്യൻ സിനിമ ലോകത്തെ തന്നെ മുൾമുനയിൽ നിർത്തി തമിഴ് നടൻ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്‌തിരുന്നത് അവസാനിച്ചു. 35 മണിക്കൂറാണ് വിജയ്‌യുടെ ചെന്നെെയിലുള്ള വീട്ടിൽ പരിശോധന നടന്നത്. ബിഗിൽ സിനിമയുമായി ബന്ധപ്പെട്ട കണക്കുകളിൽ ആദായനികുതി വകുപ്പ് വൈരുദ്ധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

നിര്‍മ്മാതാക്കളുടെ കണക്കും വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമെന്നാണ് ആദാനയനികുതി വകുപ്പ് പറയുന്നത്. ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ വീട്ടിലാണ് പരിശോധന നടന്നത്. പുതിയ ചിത്രമായ മാസ്റ്ററിന്റെ നെയ്‌വേലിയിലെ ഷൂട്ടിങ് സെറ്റിൽനിന്നാണ് വിജയ്‌യെ ചോദ്യം ചെയ്യാനായി കൊണ്ടുപോയത്.

Also Read: ‘വിജയ് ‘ജോസഫിന്റെ’ നികുതി വെട്ടിപ്പ് എന്ന് പുറത്തുവരും’; നടനെ വളഞ്ഞ് ആക്രമിച്ച് ബിജെപി

നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വിജയ്‌യുടെ അടുത്തിടെ പുറത്തിറങ്ങിയ ‘ബിഗിൽ’ സിനിമയുടെ നിർമാതാക്കാളായ എജിഎസ് എന്റർടെയ്ൻമെന്റ് സ്ഥാപകൻ കൽപതി എസ്.അഹോരത്തിന്റ വസതിയിലടക്കം 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു.

ബിഗിലിനു മുൻപ് റിലീസ് ചെയ്ത വിജയ്‌യുടെ മെർസൽ, സർക്കാർ എന്നീ രണ്ടും സിനിമകളും ഏറെ വിവാദമായിരുന്നു. മെർസൽ സിനിമയിൽ ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്ര നയങ്ങളെ വിമർശിച്ചതിന് പിന്നാലെ ബിജെപി പ്രവർത്തകർ സിനിമയ്ക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook