ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണത്തിനായി സ്‌റ്റൈൽ മന്നൻ രജനീകാന്തും. സ്വന്തമായി രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 234 സീറ്റുകളിലും തന്റെ പാർട്ടി മൽസരിക്കുമെന്നും രജനീകാന്ത് പറഞ്ഞു. തന്റെ രാഷ്ട്രീയപ്രവേശനം ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും രജനി പ്രതികരിച്ചു.

പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയ പ്രവേശനം. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യ മോശമാണ്. ജനാധിപത്യം നശിച്ചു. രാഷ്ട്രീയക്കാർ ജനങ്ങളെ കൊളളയടിക്കുന്നു. രാഷ്ട്രീയത്തിൽ മാറ്റങ്ങൾ വരുത്തണം. വാഗ്‌ദാനങ്ങൾ പാലിക്കാനായില്ലെങ്കിൽ 3 വർഷത്തിനുശേഷം പിന്മാറുമെന്നും ചെന്നൈയിൽ നടന്ന ആരാധക സംഗമത്തിൽ രജനി പറഞ്ഞു.

അഴിമതിയിൽ മുങ്ങിയ തമിഴ്നാടിനെ മറ്റു സംസ്ഥാനങ്ങൾ പരിഹസിക്കുകയാണ്. ഇതിനു മാറ്റം വരുത്താനാണ് താൻ രാഷ്ട്രീയത്തിലേക്ക് വരുന്നത്. ഇനിയും തീരുമാനം എടുത്തില്ലെങ്കിൽ തനിക്ക് കുറ്റബോധം ഉണ്ടാകുമെന്നും രജനി പറഞ്ഞു.

രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ ഊ​ഹാ​പോ​ഹ​ങ്ങ​ളി​ൽ ഡി​സം​ബ​ർ 31 ന് ​വ്യ​ക്ത​ത വ​രു​ത്തു​മെ​ന്ന് ര​ജ​നി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ഷ്ട്രീ​യം ത​നി​ക്ക് പു​തു​ത​ല്ല. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ന്‍റെ വ​രും വ​രാ​യ്ക​ക​ൾ ത​നി​ക്ക് ന​ന്നാ​യി അ​റി​യാം. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങാ​ൻ ജ​ന​പി​ന്തു​ണ മാ​ത്രം പോ​ര, ത​ന്ത്ര​ങ്ങ​ളും വേ​ണം. യു​ദ്ധ​ഭൂ​മി​യി​ൽ ഇ​റ​ങ്ങി​യാ​ൽ ജ​യി​ച്ചേ പ​റ്റൂ​വെ​ന്നും ര​ജ​നി നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

പിറന്നാള്‍ ദിനമായ ഡിസംബര്‍ 12-ന് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഡിസംബര്‍ 31-ന് പ്രഖ്യാപനം മാറ്റുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook