scorecardresearch

തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു

തന്റെയും വീട്ടിലെ മറ്റു അംഗങ്ങളുടെയും പരിശോധനഫലം നെഗറ്റീവ് ആണെന്നും തമന്ന വ്യക്തമാക്കി

തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു

നടി തമന്നയുടെ രക്ഷിതാക്കൾക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. തമന്നയുടെ മാതാപിതാക്കളായ സന്തോഷ് ഭാട്ടിയ, രജനി ഭാട്ടിയ എന്നിവർ ഇപ്പോൾ ചികിത്സയിലാണ്. തമന്ന തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ ടെസ്റ്റിലാണ് അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചതെന്നും താരം വ്യക്തമാക്കി. തന്റെയും വീട്ടിലെ മറ്റു അംഗങ്ങളുടെയും പരിശോധനഫലം നെഗറ്റീവ് ആണെന്നും തമന്ന വ്യക്തമാക്കി.

രോഗവിവരം അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും വേണ്ട മുൻകരുതലുകളെടുത്തിരിക്കുകയാണെന്നും തമന്ന പറഞ്ഞു. എത്രയും പെട്ടെന്ന് രോഗമുക്തി നേടാൻ നിങ്ങളുടെ അനുഗ്രഹം വേണമെന്നും താരം പറയുന്നു.

Read more: ആഡംബര അപ്പാർട്മെന്റ് സ്വന്തമാക്കാൻ തമന്ന ചെലവാക്കിയത് റെക്കോർഡ് തുക

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tamannaah bhatia parents test positive for coronavirus covid 19