അഫ്ഗാന്‍ മണ്ണ് തീവ്രവാദത്തിന് താലിബാന്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്തും: വിദേശകാര്യ മന്ത്രാലയം

ഖത്തറിലെ ഇന്ത്യന്‍ പ്രതിനിധി ദോഹയിലുള്ള താലിബാന്‍ നേതാവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതികരണം.

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദത്തിനും അഫ്ഗാന്‍ മണ്ണ് താലിബാന്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ). ഖത്തറിലെ ഇന്ത്യന്‍ പ്രതിനിധി ദോഹയിലുള്ള താലിബാന്‍ നേതാവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതികരണം.

ഈ ആശങ്ക അറിയിക്കുന്നതിനും ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ തുടരുന്ന ഇന്ത്യക്കാരുടെ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും യോഗത്തിൽ ഇന്ത്യ ചർച്ച ചെയ്തതായി എംഇഎ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ താലിബാന്‍ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനക്സായിയുമായി നടന്ന ചര്‍ച്ചയെക്കുറിച്ച് അരിന്ദം പ്രതികരിച്ചു. അമേരിക്കന്‍ സൈന്യത്തിന്റെ അവസാന വിമാനവും കാബൂളില്‍ നിന്ന് തിരിച്ചതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യ താലിബാനുമായുള്ള ആദ്യ ചര്‍ച്ചയ്ക്ക് തയ്യാറായത്.

താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് “ഇത് വെറും ചര്‍ച്ച മാത്രമായിരുന്നു. എന്തെങ്കിലും തരത്തിലുള്ള പ്രതികരണം നടത്താനുള്ള സമയമായിട്ടില്ല” എന്നായിരുന്നു അരിന്ദം ബാഗ്ചിയുടെ പ്രതികരണം. താലിബാനുമായി ഭാവിയില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് പോകുമോയെന്ന കാര്യത്തില്‍ ഭാവിയേക്കുറിച്ച് ഊഹിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

താലിബാന്റെ അപേക്ഷ പ്രകാരമാണ് മിത്തലും സ്റ്റാനക്സായും തമ്മില്‍ ചര്‍ച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ തുടരുന്ന ഇന്ത്യക്കാരുടെ സുരക്ഷ, തിരിച്ചുവരവ് എന്നിവയാണ് പ്രധാനമായും ചര്‍ച്ചയായത്. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മരുടെ യാത്രയെക്കുറിച്ചും സംസാരിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

അഫ്ഗാനിസ്ഥാന്റെ മണ്ണ് ഒരു തരത്തിലും ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരതയ്ക്കും ഉപയോഗിക്കരുതെന്ന ഇന്ത്യയുടെ ആശങ്ക അംബാസഡർ മിത്തൽ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഈ പ്രശ്നങ്ങൾ ക്രിയാത്മകമായി പരിഹരിക്കുമെന്ന് താലിബാൻ പ്രതിനിധി അംബാസഡറിന് ഉറപ്പ് നൽകി.

മിത്തല്‍ വിദേശകാര്യ വകുപ്പില്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. നിലവിലെ ഇന്ത്യന്‍ അംബാസഡറായി രുദ്രേന്ദ്ര ടാണ്ടണായിരുന്നു മിത്തലിന് മുന്‍പ് ഈ ചുമതല വഹിച്ചിരുന്നത്. നിലവില്‍ ജെ.പി സിങ്ങാണ് ജോയിന്റ് സെക്രട്ടറി. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളോടുള്ള ഇന്ത്യയുടെ നിലപാട് രൂപപ്പെടുത്തുന്നതിൽ ഇവര്‍ മൂന്ന് പേരുമാണ് സുപ്രധാന പങ്ക് വഹിക്കുന്നത്.

Also Read: താലിബാൻ പുതിയ സർക്കാരിനെ ഉടൻ പ്രഖ്യാപിച്ചേക്കും; റിപ്പോർട്ട്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Taliban meet focused on the security of indians and anti terrorism says mea

Next Story
ഉത്സവ സീസണിലെ ഒത്തുചേരൽ: മുന്നറിയിപ്പുമായി സര്‍ക്കാര്‍, പൂര്‍ണ വാക്‌സിഷേന്‍ മുന്നുപാധിയാക്കണംcoronavirus, festival season coronavirus, festival season mass gathering, coronavirus guidlines health ministry, covid vaccination, india covid 19 news, coronavirus india, kerala coronavirus news, assam coronavirus news, assam covid cases, coronavirus india news, india news, coronavirus news, covid 19 latest news, maharashtra covid 19 cases, covid 19 india, coronavirus new cases in india, india coronavirus news, india coronavirus latest news, maharashtra coronavirus news, maharashtra coronavirus cases, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com