അഫ്ഘാനിസ്താൻ: ‘അടിച്ചേൽപിക്കപ്പെട്ട യുദ്ധം,’ അനുവദിക്കില്ലെന്ന് അഷ്റഫ് ഘനി

എംബസി ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിനായി സൈനികരെ അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം അറിയിച്ചു

India Taliban meet, Taliban news, Taliban in Afghanistan, Deepak Mittal, Afghanistan crisis, Sher Mohammad Abbas Stanekzai, Indian Embassy in Doha, anti-Indian activities, Taliban terrorism, Indians in Afghanistan, Narendra Modi, NSA Ajit Doval, India with Afghanistan, CCS meeting, Indian Express Malalayalam, ie malayalam
ഫയൽ ചിത്രം

അഫ്ഘാനിസ്താനിൽ ‘അടിച്ചേൽപിക്കപ്പെട്ട യുദ്ധം,’ അനുവദിക്കില്ലെന്ന് അഫ്ഘാനിസ്താൻ പ്രസിഡന്റ് അഷ്റഫ് ഘനി. രാജ്യത്ത് താലിബാൻ സ്വാധീനം നേടിയതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

‘അടിച്ചേൽപിക്കപ്പെട്ട യുദ്ധം,’ കാരണം കൂടുതൽ കൊലപാതകങ്ങളിലേക്കും കഴിഞ്ഞ 20 വർഷം കൊണ്ടുണ്ടാക്കിയ നേട്ടങ്ങളെ ഇല്ലാതാക്കുന്നതിലേക്കും രാഷ്ട്രീയ അസ്ഥിരതയിലേക്കും സാഹചര്യങ്ങളെ എത്തിക്കാൻ അനുവദിക്കില്ലെന്ന് ഘനി പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സാഹചര്യങ്ങൾ സംബന്ധിച്ച് പ്രാദേശിക നേതാക്കളോടും അന്താരാഷ്ട്ര പങ്കാളികളോടും കൂടിയാലോചിക്കുകയാണെന്നും ഘനി പറഞ്ഞു.

അതേസമയം, അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് 80 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ലോഗർ പ്രവിശ്യ താലിബാൻ പിടിച്ചെടുത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ലോഗറിൽ നിന്നുള്ള നിയമനിർമ്മാതാവായ ഹോമ അഹ്മദി, താലിബാൻ ഇപ്പോൾ അതിന്റെ തലസ്ഥാനം ഉൾപ്പെടെ മുഴുവൻ പ്രവിശ്യയും നിയന്ത്രിക്കുന്നുവെന്നും കാബൂൾ പ്രവിശ്യയിലെ ഒരു ജില്ലയിൽ പോലും എത്തിയിട്ടുണ്ടെന്നും അവകാശപ്പെട്ടു.

മറ്റൊരു സംഭവത്തിൽ, താലിബാൻകാർ ശനിയാഴ്ച കാണ്ഡഹാറിലെ പ്രധാന റേഡിയോ സ്റ്റേഷൻ ഏറ്റെടുത്തു. അതിനെ വോയിസ് ഓഫ് ശരീഅ എന്ന് അവർ പുനർനാമകരണം ചെയ്തു. അവർ പുറത്തുവിട്ട ഒരു വീഡിയോയിൽ, ഇനിമുതൽ വാർത്തകൾ പ്രക്ഷേപണം ചെയ്യാനും ഖുറാൻ പാരായണം ചെയ്യാനും മാത്രമേ ആ റേഡിയോ സ്റ്റേഷൻ ഉപയോഗിക്കുകയുള്ളൂവെന്നും സംഗീതം അനുവദിക്കില്ലെന്നും പറഞ്ഞു.

അഫ്ഗാന്‍ സൈന്യത്തിന്റെ ചെറുത്ത് നില്‍പ്പ് ദുര്‍ബലമാകുന്നതോടെ കൂടുതല്‍ നഗരങ്ങള്‍ താലിബാന്‍ പിടിച്ചെടുക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തലസ്ഥാന നഗരമായ കാബൂളും താലിബാന്റെ നിയന്ത്രണത്തിലാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. തെക്കന്‍ മേഖലയിലെ നാല് പ്രവിശ്യാ തലസ്ഥാനങ്ങള്‍ കൂടി താലിബാന്‍ ഇന്നലെ പിടിച്ചെടുത്തിരുന്നു.

“നഗരങ്ങളിലേക്കെല്ലാം ശത്രുക്കള്‍ അടുത്തിരിക്കുന്നു, ശരിക്കും ഒരു പ്രേതാലയം പോലെയാണ്. കുടുംബങ്ങളെല്ലാം ഒന്നെങ്കില്‍ പലായനം ചെയ്തിട്ടുണ്ട്, അല്ലെങ്കില്‍ അവരുടെ വീടുകളില്‍ ഒളിച്ചിരിക്കുകയാണ്,” പ്രവശ്യയിലെ കോണ്‍സില്‍ അംഗം ഗുലാം ഹബീബ് ഹഷ്മി പറഞ്ഞു. ഏകദേശം 60,000 പേര്‍ ഇറാന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് നീങ്ങിക്കഴിഞ്ഞു.

സെപ്തംബർ 11 ന് അമേരിക്കയ്‌ക്കെതിരായ ആക്രമണത്തിന് ശേഷം 2001 ല്‍ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട താലിബാൻ ദിവസങ്ങൾക്കുള്ളിൽ തന്നെ കാബൂളിലേക്ക് നീങ്ങുമെന്ന് ആശങ്കയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എംബസി ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിനായി സൈനികരെ അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം അറിയിച്ചു. പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനായി ബ്രിട്ടണും സൈനിക നീക്കങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

“കാബൂൾ നിലവില്‍ ഒരു ഭീഷണിയുടെ അന്തരീക്ഷത്തിലല്ല, പക്ഷേ താലിബാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെങ്കില്‍ വൈകാതെ തന്നെ കാബൂള്‍ അവര്‍ നിയന്ത്രണത്തിലാക്കും,” പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു.

രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും നശിപ്പിക്കാനുള്ള ബേൺ ബിന്നുകളും ഇൻസിനറേറ്ററും ലഭ്യമാണെന്ന് യുഎസ് എംബസി ഉദ്യോഗസ്ഥരെ അറിയിച്ചു. സുപ്രധാനമായി വസ്തുക്കളുടെ എണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് തങ്ങളുടെ പ്രതിനിധികളെ പിന്‍വലിക്കില്ലെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരെ കാബൂളില്‍ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനാണ് യുഎന്നിന്റെ തീരുമാനം. മറ്റ് എംബസികളിലേയും ഉദ്യോഗസ്ഥരെ തിരികെ അതത് രാജ്യങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയൊ ഗുട്ടെറസ് പറഞ്ഞു. “ആക്രമണം നിർത്താനുള്ളതും ഗൗരവമായ ചർച്ചകൾ ആരംഭിക്കേണ്ടതുമായ സമയമാണിത്,” ഗുട്ടെറസ് ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also Read: അഫ്ഗാന്റെ തെക്കുഭാഗം താലിബാന്റെ പൂര്‍ണ നിയന്ത്രണത്തില്‍; നാല് നഗരങ്ങള്‍ കൂടി പിടിച്ചു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Taliban captured to more afghan cities aiming kabul next

Next Story
‘പരസ്പരം കുറ്റപ്പെടുത്തലിന് കാരണമായേക്കും’; കോവിഡ് വാക്‌സിന്‍ മിശ്രണത്തിനെതിരെ ഡോ. സൈറസ് പൂനവാലcyrus poonawalla, covid vaccine mixing, mixing of covid vaccines, covishield, covaxin, serum institute of India, vaccine mixing, covid news, Indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com