Latest News

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കരുത്; താലിബാൻ ഫത്‌വ ഇറക്കിയതായി റിപ്പോർട്ട്

യൂണിവേഴ്സിറ്റി പ്രൊഫസർമാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകൾ എന്നിവരുമായി താലിബാൻ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനമെന്ന് ഖമാ പ്രസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു

Afghanistan women protest, Afghanistan women's rights, Afghan women protest, Afghan women agitation, Afghan rights, Afghanistan Taliban women, Taliban, Taliban news, Indian Express news, താലിബാൻ, അഫ്ഗാനിസ്ഥാൻ, malayalam news, ie malayalam

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്ന് പറഞ്ഞു ദിവസങ്ങൾക്ക് ശേഷം ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിന് വിലക്കേർപ്പെടുത്തി താലിബാൻ. ഹെറാത്ത് പ്രവിശ്യയിലെ സ്വകാര്യ- സർക്കാർ യൂണിവേഴ്സിറ്റികളിലാണ് താലിബാൻ നടപടി. “സമൂഹത്തിലെ തിന്മകൾക്ക് എല്ലാം കാരണം” ഈ വിദ്യാഭ്യാസരീതിയാണ് എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് വിലക്ക് ഏർപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്.

യൂണിവേഴ്സിറ്റി പ്രൊഫസർമാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകൾ എന്നിവരുമായി താലിബാൻ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനമെന്ന് ഖമാ പ്രസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്ത ശേഷം താലിബാൻ പുറപ്പെടുവിക്കുന്ന ആദ്യ ഫത്‌വയാണ് ഇത്.

മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷമാണ് മറ്റു മാർഗങ്ങൾ ഇല്ലെന്നും ഒരുമിച്ചുള്ള പഠനം അവസാനിപ്പിക്കണമെന്നും താലിബാനെ പ്രതിനിധികരിച്ച അവരുടെ ഉന്നത വിദ്യാഭ്യാസ മേധാവി മുല്ല ഫരീദ് പറഞ്ഞത്. ഒപ്പം, വനിതാ അധ്യാപകർക്ക് വിദ്യാർത്ഥിനികളെ മാത്രമേ പഠിപ്പിക്കാൻ അനുവാദം നൽകുകയുള്ളൂ എന്നും പറഞ്ഞു.

Also read: അഫ്ഗാനിസ്ഥാനില്‍ 1.4 കോടി പേര്‍ കടുത്ത പട്ടിണിയില്‍: യുഎന്‍ ഭക്ഷ്യ ഏജന്‍സി

നിലവിൽ അഫ്ഗാനിസ്ഥാനിലെ എല്ലാ സർവകലാശാലകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചിരുന്ന് പഠിക്കാനും വെവ്വേറെ ക്ലാസ്സുകളിൽ ഇരുന്ന് പഠിക്കാനുമുള്ള സംവിധാനമുണ്ട്.

പുതിയ തീരുമാനം സർക്കാർ സ്ഥാപങ്ങളെ ബാധിച്ചേക്കില്ല എന്നാൽ വിദ്യാർത്ഥിനികൾ കുറവുള്ള സ്വകാര്യ സ്ഥാപനങ്ങളെ ബാധിക്കുമെന്ന് അധ്യാപകർ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Taliban bans co education in afghanistan herat

Next Story
‘സൈകോവ്-ഡി’ വാക്സിൻ അടുത്ത മാസം അവസാനത്തോടെ നൽകാനാകുമെന്ന് നിർമാതാക്കൾcovid, covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com