കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 41 സൈനികർ കൊല്ലപ്പെട്ടു. 24 സൈനികർക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.

സ്ഫോടകവസ്തുക്കൾ നിറച്ച കാറിലെത്തിയ ചാവേറുകൾ സൈനിക ക്യാന്പിന് സമീപമെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പ്രവിശ്യയിൽനിന്നുള്ള പാർലമെന്‍റ് അംഗം ഖാലിദ് പഷ്തൂണ്‍ അറിയിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ