ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ താജ്മഹല്‍ വിരുദ്ധ പ്രസ്താവനകൾ തുടരുന്നു. താജ്മഹല്‍ തകര്‍ക്കില്ല, പകരം മുസ്ലീം ഭരണത്തിന് കീഴില്‍ തകര്‍ക്കപ്പെട്ട മൂന്ന് ക്ഷേത്രങ്ങള്‍ തിരികെ വേണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. താജ്മഹല്‍ നിര്‍മ്മിച്ചത് ജെയ്പൂര്‍ രാജാവില്‍ നിന്നും തട്ടിയെടുത്ത ഭൂമിയിലാണ്. അവിടെ ക്ഷേത്രമുണ്ടായിരുന്നതായി തെളിവുണ്ട്. എന്നാല്‍ താജ്മഹല്‍ തകര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണ ക്ഷേത്രം, കാശിയിലെ വിശ്വനാഥ ക്ഷേത്രം എന്നിവ. ഇവ മൂന്നെണ്ണം പുനരുദ്ധരിച്ചാല്‍ പിന്നെ ബാക്കി നാല്പ്പതിനായിരം ക്ഷേത്രങ്ങളെപ്പറ്റി ഞങ്ങള്‍ക്ക് ആശങ്കയില്ല. സ്വാമി പറഞ്ഞു.

താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്ന സ്ഥലം ജെയ്പൂര്‍ രാജവിന്റെതായിരുന്നെന്നും മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ ഇത് തട്ടിയെടുക്കുകയായിരുന്നെന്നും നേരത്തെ സുബ്രമഹ്ണ്യന്‍ സ്വാമി ആരോപിച്ചിരുന്നു. താജ്മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണെന്ന് ബി.ജെ.പി നേതാവ് സംഗീത് സോം പ്രഖ്യാപിച്ചതോടെയാണ് വിവാദം വീണ്ടും തലപൊക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ