ആഗ്ര: താജ്മഹല്‍ ശിവക്ഷേത്രം അല്ലെന്നും ശവകുടീരമാണെന്നും ആഗ്ര കോടതിയില്‍ പുരാവസ്തു വകുപ്പിന്റെ സത്യവാങ്മൂലം. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പണികഴിപ്പിച്ച കുടീരം ശിവക്ഷേത്രം ആയിരുന്നെന്ന വാദവും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ തളളിക്കളഞ്ഞു. ലോകാത്ഭുതങ്ങളില്‍ ഒന്നിന്റെ യഥാര്‍ത്ഥ പേര് തേജോ മഹാലയ എന്നാണെന്നും ഇത് ഹിന്ദു ക്ഷേത്രം ആണെന്നും കാണിച്ച് 2015 ഏപ്രിലിൽ ആഗ്ര ജില്ല കോടതിയിൽ ആറ്​ അഭിഭാഷകർ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

കുടീരത്തിനകത്ത് ഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കണമെന്നും ആരാധനയ്ക്ക് സൗകര്യം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2015 നവംബറിൽ ​കേന്ദ്ര സാംസ്​കാരിക വകുപ്പ്​ താജ്​മഹൽ നിന്നിരുന്ന സ്ഥലത്ത്​ ശിവക്ഷേത്രമുള്ളതിന്​ തെളിവുകളില്ലെന്ന്​ ലോക്​സഭയിൽ വ്യക്​​തമാക്കിയിരുന്നു. ഡിസംബർ 22ലെ ഉത്തരവ്​ പ്രകാരം ആർക്കിയോളജി ഡിപ്പാർട്ട്​മെന്റ് താജ്​മഹൽ സംരക്ഷിത സ്​മാരകമായി സംരക്ഷിക്കുകയാണ്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook