ലഖ്‌നൗ: ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് ബുക്ക്​ലെറ്റിൽ നിന്നാണ് താജ്മഹലിനെ ഒഴിവാക്കിയത്.

ഏറ്റവും കൂടുതല്‍ വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളെത്തുന്ന ലോകത്തെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍. പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്. ഇത്രയേറെ പ്രാധാന്യമുള്ള താജ്മഹലിനെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്താക്കിയത്.

വകുപ്പ്​ മന്ത്രി റിതാ ബഹുഗുണയാണ്​ ടൂറിസം ബുക്ക്​ലെറ്റ്​ പ്രകാശനം ചെയ്​തത്​. ആശയവിനിമയത്തിൽ വന്ന പിശകാണ്​ താജ്​ മഹൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ്​ ഔദ്യോഗിക വിശദീകരണം. ബുക്ക്​ലെറ്റ്​ പ്രസ്​ കോൺഫറനസിനു വേണ്ടി തയാറാക്കിയതാണെന്നും അത്​ വിനോദസഞ്ചാര ഗൈഡ്​ എന്ന രീതിയല്ല അച്ചടിച്ചിരിക്കുന്നതെന്നും ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി അവനിഷ്​ അശ്വതി പറഞ്ഞു.

കഴിഞ്ഞ മാസം ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ആരംഭിച്ച വെബ് പോർട്ടലിലും താജ്മഹലിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. വാരണാസി, അലഹാബാദ്, ലഖ്നൗ, നൈമിശരണ്യ, അയോദ്ധ്യ, ചിത്രകൂട്, ദുധ്‌വ, സർനാഥ്, കുശിനഗർ എന്നിവയൊക്കെയാണ് ഉത്തർപ്രദേശിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെന്ന് അന്ന് അവിനാഷ് അവസ്ഥി പറഞ്ഞിരുന്നു.

ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് താജ്മഹലിന്റെ മാതൃകയിലുള്ള ഉപഹാരങ്ങള്‍ നല്‍കേണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അതുകൊണ്ട് രാമായണമോ ഭഗവത്ഗീതയോ ഉപഹാരമായി നല്‍കിയാല്‍ മതിയെന്നും അണ് യോഗി പറഞ്ഞത്.

ലോകാത്ഭുതങ്ങളില്‍ ഒന്നിന്റെ യഥാര്‍ത്ഥ പേര് തേജോ മഹാലയ എന്നാണെന്നും ഇത് ഹിന്ദു ക്ഷേത്രം ആണെന്നും കാണിച്ച് 2015 ഏപ്രിലിൽ ആഗ്ര ജില്ല കോടതിയിൽ ആറ്​ അഭിഭാഷകർ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കുടീരത്തിനകത്ത് ഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കണമെന്നും ആരാധനയ്ക്ക് സൗകര്യം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2015 നവംബറിൽ ​കേന്ദ്ര സാംസ്​കാരിക വകുപ്പ്​ താജ്​മഹൽ നിന്നിരുന്ന സ്ഥലത്ത്​ ശിവക്ഷേത്രമുള്ളതിന്​ തെളിവുകളില്ലെന്ന്​ ലോക്​സഭയിൽ വ്യക്​​തമാക്കിയിരുന്നു. ഡിസംബർ 22ലെ ഉത്തരവ്​ പ്രകാരം ആർക്കിയോളജി ഡിപ്പാർട്ട്​മെന്റ് താജ്​മഹൽ സംരക്ഷിത സ്​മാരകമായി സംരക്ഷിക്കുകയാണ്​.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ