മുംബൈ: തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 20 വിദേശപൗരന്മാര്ക്കെതിരെ, ചുമത്തിയ കേസുകൾ പിൻവലിക്കുന്നതനായി മുംബൈ പൊലീസ്. മനപൂര്‍വ്വമുള്ള നരഹത്യയ്ക്കും, കൊലപാതകത്തിനും ചുമത്തിയ കേസുകളാണ് പിൻവലിച്ചത്. ഇക്കാര്യം മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം വിസ നിയമങ്ങളുമായും ലോക്ഡൗണ്‍ ലംഘനവുമായും ബന്ധപ്പെട്ട കേസുകളിലുള്ള അന്വേഷണം തുടരും.
ഏപ്രിലിൽ 10 ഇന്തോനേഷ്യൻ പൗരന്മാർക്കും 10 ക്രൈഗിസ്ഥാന്‍ പൗരന്മാർക്കുമെതിരെ ഡിഎൻ നഗർ പൊലീസ് സ്റ്റേഷൻ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് കേസുകളും മറ്റൊരു കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശ പൗരന്മാർ നൽകിയ അപേക്ഷ ഈ ആഴ്ച ഡിൻഡോഷി സെഷൻസ് കോടതി അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജി തള്ളിയിരുന്നു.
Read More: കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ; പ്രതിഷേധം ശക്തം
നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ കെട്ടിച്ചമച്ചതാണെന്നും ഇവർ കോടതിയിൽ പറഞ്ഞിരുന്നു. ഇതിനുമറുപടിയായി ഇവര്‍ക്കെതിരായി ചുമത്തിയ നരഹത്യയും കൊലപാതകവുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ റദ്ദ് ചെയ്തുവെന്ന് മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.
കഴിഞ്ഞ മാസം രണ്ട് പ്രത്യേക കേസുകളും ഒരു കോടതിക്ക് കൈമാറി. കോടതി തിരക്കിലായതിനാൽ മറ്റ് അടിയന്തിര കാര്യങ്ങൾ കേൾക്കുന്നനായുള്ള തങ്ങളുടെ അപേക്ഷ സംബന്ധിച്ച വാദം ഒന്നിലധികം തവണ മാറ്റിവച്ചതായി അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജിയുടെ മുമ്പാകെ സമർപ്പിച്ച അപേക്ഷയിൽ വിദേശ പൗരന്മാർ വ്യക്തമാക്കി.
കഴിഞ്ഞ മാസം ബാന്ദ്ര പൊലീസും 12 ഇന്തോനേഷ്യന്‍ പൗരന്മാര്ക്കെതിരായ നരഹത്യയുള്‍പ്പെടെയുള്ള രണ്ട് വകുപ്പുകള്‍ റദ്ദ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. നാന്ദഡില്‍ റജിസ്റ്റര്‍ ചെയ്ത സമാനമായ കേസില്‍ വിസ നിയമലംഘനവുമായി ബന്ധപ്പെട്ട ഇന്തോനേഷ്യന്‍ പൗരന്മാര്ക്കെതിരെ ചുമത്തിയ കേസും റദ്ദ് ചെയ്തിരുന്നു.
Read in English: Tablighi Jamaat: Charges to be dropped against 20 foreigners, Mumbai police tells court