scorecardresearch
Latest News

ബലിയാടുകളാക്കാൻ ശ്രമിച്ചിരിക്കാമെന്ന് കോടതി: തബ്ലീഗി സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരായ എഫ്ഐആർ തള്ളി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ മുസ്ലിങ്ങളെ പരോക്ഷമായി ലക്ഷ്യം വയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം ഈ നടപടിയെന്നും കോടതി നിരീക്ഷിച്ചു

ബലിയാടുകളാക്കാൻ ശ്രമിച്ചിരിക്കാമെന്ന് കോടതി: തബ്ലീഗി സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരായ എഫ്ഐആർ തള്ളി

മുംബൈ: മാർച്ച് ആദ്യവാരം ഡൽഹിയിലെ നിസാമുദ്ദീൻ മർകസിൽ നടന്ന തബ്ലീഗി ജമാഅത്ത് പരിപാടിയിൽ പങ്കെടുത്ത വിദേശ രാജ്യങ്ങളിൽനിന്നുള്ള 29 പേർക്കെതിരേ ചുമത്തിയ എഫ്‌ഐആർ ബോംബെ ഹൈക്കോടതി റദ്ദാക്കി. അവർ കോവിഡ് വ്യാപനത്തിന് ഉത്തരവാദികളാണെന്നോ വിസ വ്യവസ്ഥകൾ ലംഘിച്ചുവെന്നോ ഇസ്ലാം മതപ്രചാരണം നടത്തിയെന്നോ സാധൂകരിക്കാൻ വേണ്ട തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി.

ഇവരെ ബലിയാടുകളാക്കുവാൻ ശ്രമിച്ചിരിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. “പകർച്ചവ്യാധിയോ ദുരന്തമോ ഉണ്ടാകുമ്പോൾ ഒരു ബലിയാടുകളെ കണ്ടെത്താൻ ഒരു രാഷ്ട്രീയ സർക്കാർ ശ്രമിക്കുന്നു, സാഹചര്യങ്ങൾ കാണിക്കുന്നത് ഈ വിദേശികളെയാണ് ബലിയാടാക്കാൻ തിരഞ്ഞെടുത്തതെന്നാണ്,” എന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നു വന്ന് മർകസ് പരിപാടിയിൽ പങ്കെടുത്ത ഇവർക്കെതിരേ പകർച്ച വ്യാധി നിയമം, ദുരന്ത പ്രതിരോധ നിയമം, ഫോറിനേഴ്‌സ് ആക്റ്റ് എന്നിവ ചുമത്തി കേസെടുത്തതുമായി ബന്ധപ്പെട്ട പരാതിയാണ് ജസ്റ്റിസുമാരായ ടിവി നളവാഡെയുടെയും എം.ജി സേവ്ലിക്കറുടെയും ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഏഴ് ഇന്ത്യൻ പൗരന്മാർക്കെതിരായ എഫ്‌ഐ‌ആറുകളും കോടതി റദ്ദാക്കിയിട്ടുണ്ട്.

Read More National News: ബാബ്‌റി മസ്ജിദ്: അദ്വാനിക്കെതിരായ കേസ് സെപ്തംബര്‍ 30-നകം വിധി പറയണമെന്ന് സുപ്രീംകോടതി

നസാമുദ്ദീനിലെ തബ്ലീഗി ജമാഅത്ത് സമ്മേളനം നടന്നതിന് ശേഷം പുറപ്പെടുവിച്ചവ ഉൾപ്പെടെയുശള്ള കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിവിധ സർക്കുലറുകളും മാർഗ്ഗനിർദ്ദേശങ്ങളും കോടതി പരാമർശിച്ചു. കൂടാതെ വിദേശികൾ മതസ്ഥലങ്ങൾ സന്ദർശിക്കുന്നതിനും മതപരമായ പ്രഭാഷണങ്ങളിൽ പങ്കെടുക്കുന്നത് പോലുള്ള സാധാരണ മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിനും യാതൊരു നിയന്ത്രണവുമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇറാൻ, ഐവറി കോസ്റ്റ്, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇന്ത്യൻ സർക്കാർ നൽകിയ സാധുവായ വിസകളിലൂടെ ഇന്ത്യയിലെത്തിയതെന്നും ഇന്ത്യൻ സംസ്കാരം, പാരമ്പര്യം, ആതിഥ്യം, ഇന്ത്യൻ ഭക്ഷണം എന്നിവ അനുഭവിച്ചറിയാനാണ് തങ്ങൾ വന്നതെന്നും ഹർജിക്കാർ പറഞ്ഞു. നടപടിക്രമങ്ങൾക്കനുസൃതമായി വിമാനത്താവളത്തിൽ പരിശോധന നടത്തിയതായി അവർ പറഞ്ഞു. താമസം സംബന്ധിച്ച് പ്രാദേശിക അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും ഇസ്‌ലാമിന്റെ മതപരമായ ആചാരങ്ങളെക്കുറിച്ച് പഠിക്കാനാണ് തങ്ങൾ വന്നതെന്നും മതം പ്രചരിപ്പിക്കാനല്ലെന്നും അവർ പറഞ്ഞു.

Read More National News: വർഗീയതയെ അപലപിക്കുന്നു, ഞങ്ങൾ പക്ഷപാതരഹിതർ; വിവാദങ്ങളോട് പ്രതികരിച്ച് ഫെയ്സ്ബുക്ക്

ഇവരുടെ വാദത്തെ പോലീസ് എതിർത്തു. അവർ ടൂറിസ്റ്റ് വിസയിൽ വന്നതാണെന്നും എന്നാൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയെന്നും പൊലീസ് വാദിച്ചു.

ഇക്കാര്യത്തിൽ മഹാരാഷ്ട്ര പോലീസ് യാന്ത്രികമായാണ് പ്രവർത്തിച്ചതെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ നിർബന്ധ പ്രകാരമാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചതെന്ന് തോന്നുന്നുവെന്നും ഉത്തരവിൽ പറയുന്നു.

പ്രഥമ ദൃഷ്ട്യാ തെളിവുകളൊന്നുമില്ലാതെയാണ് കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെട്ടതെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്ത പൗരന്മാരെ സർക്കാർ പലതരത്തിൽ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും സാമൂഹികവും മതപരവുമായ സഹിഷ്ണുത ഇന്ത്യയുടെ ഐക്യത്തിനും സമഗ്രതയ്ക്കും പ്രായോഗിക ആവശ്യമാണെന്നും ഇത് ഇന്ത്യൻ ഭരണഘടന നിർബന്ധമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

ലോക്ക്ഡൗൺ സമയത്ത് ഇന്ത്യയിലുള്ള വിദേശ പൗരന്മാർക്ക് പള്ളിയുടെ സമീപം താമസ സ്ഥലം ലഭ്യമാക്കിയതിനെ നിയമ ലംഘനമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് ഹോട്ടലുകളും ലോഡ്ജുകളുമടക്കം പ്രവർത്തിച്ചിരുന്നില്ല. ആ സമയത്ത് രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ ഗുരുദ്വാരകളടക്കമുള്ള ആരാധനാലയങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളടക്കമുള്ളവർക്ക് താമസ സൗകര്യം ലഭ്യമിക്കിയിട്ടുണ്ടായിരുന്നെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

Read More National News: മതപരമായ കാര്യങ്ങൾ വരുമ്പോൾ മാത്രം കോവിഡ് ഭീഷണി; വിമർശനവുമായി സുപ്രീംകോടതി

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശ പൗരന്മാർ കോവിഡ് വ്യാപിപ്പിച്ചുവെന്ന വാദം കോടതി തള്ളി. “വിദേശികളോ ഇന്ത്യക്കാരോ ആയ മുസ്‌ലിംകൾ അത്തരം ശല്യങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും മറ്റുള്ളവർ അവർക്കെതിരെ അത്തരം അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണ് നടത്തിയതെന്നുമാണ് പരിഗണിച്ച വസ്തുതകൾ വ്യക്തമാക്കുന്നത്,” എന്ന് കോടതി ചൂണ്ടിക്കാട്ടി.

തബ്ലീഗ് സമ്മേളനത്തിന് വന്ന മുസ്ലിംകൾക്കെതിരേ മാത്രമാണ് കേന്ദ്രസർക്കാർ നടപടിയെുത്തതെന്നും മറ്റ് മതങ്ങളുടെ പരിപാടികൾക്ക് വന്ന വിദേശികൾക്കെതിരേ നടപടികളൊന്നുമുണ്ടെന്നും കോടതി ഉത്തരവിൽ പറഞ്ഞു. 2019ൽ രാജ്യത്താകമാനം പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ ഉയർന്നുവന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ മുസ്ലിംകൾക്കെതിരായ പരോക്ഷ മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായിട്ടാവാം ഈ നടപടിയെന്നും കോടതി നിരീക്ഷിച്ചു.

നിസാമുദ്ദീൻ മർകസിലെത്തിയ വിദേശികൾക്കെതിരെ മാധ്യമങ്ങളിൽ വലിയ, അനാവശ്യമായ, പ്രചരണം നടന്നുവെന്നും “ഇന്ത്യയിൽ കോവിഡ് -19 വൈറസ് പടരാൻ ഈ വിദേശികളാണ് ഉത്തരവാദികളെന്ന് ഒരു ചിത്രം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും” കോടതി പറഞ്ഞു.

Read More: Bombay HC junks FIRs against 29 Tablighi foreigners: ‘Probability made scapegoats in pandemic’

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tablighi jamaat case firs bombay hc covid

Best of Express