Latest News

ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചു; ആഗ്രയിൽ മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ

ഇവർക്കെതിരെ രാജ്യദ്രോഹം, വിദ്വേഷ പ്രചാരണം, സൈബർ തീവ്രവാദം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്

India Pakistan match, India vs Pakistan, India pakistan T20, Pakistan victory celebrations in India, india pakistan match, india vs pakistan, india vs pak t20, india pakistan t20 world cup, india pakistan match
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിനു മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ. കശ്മീർ സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെയാണ് ഉത്തർപ്രദേശിലെ ആഗ്രയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗ്രയിലെ രാജാ ബൽവന്ത് സിങ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികളായ അർഷിദ് യൂസഫ്, ഇനായത്ത് അൽത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനായി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം അഞ്ച് മാണിയോട് കൂടിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും നാളെ ഇവരെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്നും ആഗ്ര സർക്കിൾ ഓഫീസർ സൗരഭ് സിങ് പറഞ്ഞു.

ഇവർക്കെതിരെ രാജ്യദ്രോഹം, വിദ്വേഷ പ്രചാരണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയും ഞായറാഴ്ചത്തെ മത്സരത്തിന് ശേഷം “രാജ്യത്തിനെതിരെ” വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന്റെ 66-എഫ് (സൈബർ തീവ്രവാദം) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ കോളേജിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതേ തുടർന്നാണ് ജഗദീഷ്പുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ജമ്മു കശ്മീർ വിദ്യാർത്ഥികൾക്കുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ്പ് പദ്ധതി പ്രകാരം ആഗ്ര എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന 11 വിദ്യാർത്ഥികളിൽ മൂന്ന് പേരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

Also Read: ആര്യൻ ഖാൻ കേസിലെ എൻസിബിയുടെ സാക്ഷി കിരൺ ഗോസാവി പിടിയിൽ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: T20 world cup 3 agra students held for cheering pakistan win

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express