പാർലമെന്റിൽ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. മുത്തലാഖ് ഉൾപ്പടെ 43 ബില്ലുകളാണ് സഭയുടെ പരിഗണനയിൽ ഉള്ളത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെയാണ് പർലമെന്റിൽ ശീതകാല സമ്മേളനത്തിന് തുടക്കമാകുന്നത്.

പർലമെന്റിൽ സമ്മേളനം ആരംഭിക്കുമ്പോൾ തന്നെ മധ്യപ്രദേശ്, തെലുങ്കാന, രാജസ്ഥാൻ, ഛത്തിസ്ഘട്ട്, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദ്യ ഫല സൂചനകൾ വന്ന് തുടങ്ങും. കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ രാജിവെച്ചതിന് പിന്നാലെയാണ് നാളെ പാർലമെന്ര് സമ്മേളനം എന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ ഡിസംബറിൽ മുത്തലാഖുമായി ബന്ധപ്പെട്ട ബിൽ ലോക്സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ പാസാക്കിയിരുന്നില്ല. കൂടുതൽ ചർച്ചകൾക്കായി ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ അവശ്യം.

ആകെ ഇരുപത് സിറ്റിങ്ങുകളാകും ശീതകാല സമ്മേളനത്തിൽ ഉണ്ടാവുക. അയോധ്യ, റഫാൽ ഇടപാട്, റോബർട്ട് വാധ്രയ്ക്കെതിരെയുള്ള റെയ്ഡ്, അഗസ്റ്റ കേസ് എന്നിവ ചർച്ച വിഷയമാകുമെന്ന് ഉറപ്പാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook