scorecardresearch

സംഘപരിവാർ എതിർപ്പ്; അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്ന് ഒഴിവാക്കി സർവകലാശാല

അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്‌സ്’ എന്ന പുസ്തകമാണ് പിൻവലിച്ചത്

അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്‌സ്’ എന്ന പുസ്തകമാണ് പിൻവലിച്ചത്

author-image
WebDesk
New Update
Arundhati Roy,Coronavirus,Covid 19,India,Narendra Modi,അരുന്ധതി റോയ്,ഇന്ത്യ,കൊറോണവൈറസ്,കൊവിഡ് 19,കൊവിഡ് ഇന്ത്യ,നരേന്ദ്ര മോദി, iemalayalam, ഐഇ മലയാളം

ചെന്നൈ: സംഘപരിവാർ എതിർപ്പിനെ തുടർന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്ന് ഒഴിവാക്കി സർവകലാശാല. തിരുനൽവേലിയിലെ മനോമണിയൻ സുന്ദരാനൻ സർവകലാശാലയുടേതാണ് നടപടി. അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്‌സ്’ എന്ന പുസ്തകമാണ് പിൻവലിച്ചത്.

Advertisment

ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസിൽ പാഠ്യവിഷയമായി പുസ്തകം ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ എ.ബി.വി.പി രംഗത്തെത്തി. തുടർന്ന് വൈസ് ചാൻസലറുടെ നേതൃത്വത്തിൽ യോഗം വിളിച്ച് പുസ്തകം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

എബിവിപിയുടെ പരാതിയെത്തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ കെ പിച്ചുമണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. പകരം എം. കൃഷ്​ണ​ന്റെ 'മൈ ​നേറ്റീവ്​ ലാൻഡ്​: എസ്സെയ്​സ്​ ഓൺ നേച്ചർ' സിലബസിൽ ഉൾപ്പെടുത്തും.

മാവോവാദികളുടെ ഒളിത്താവളങ്ങൾ സന്ദർശിച്ചശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകമാണ് ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്‌സ്’. 2017 മുതലാണ് പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്. അരുന്ധതി റോയ് പുസ്തകത്തിൽ മാവോവാദികളെ മഹത്വവത്ക്കരിക്കുന്നുവെന്ന് കാണിച്ച് ഒരാഴ്ച മുൻപ് നോട്ടീസ് പതിപ്പിക്കുകയായിരുന്നു.

Advertisment

“2017 ൽ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ശ്രീമതി റോയ് മാവോയിസ്റ്റുകളെ മഹത്വപ്പെടുത്തിയതെന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. അതിനാൽ ഞങ്ങൾ ഈ വിഷയം ചർച്ച ചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിച്ചു, അത് പിൻവലിക്കാൻ പാനൽ ശുപാർശ ചെയ്തു,” കഴിഞ്ഞ വർഷം വൈസ് ചാൻസലറായി നിയമിതനായ പിച്ചുമണി പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

“എ‌ബി‌വി‌പിയെ കൂടാതെ, മറ്റുള്ളവരും പരാതിപ്പെട്ടു, പ്രശ്‌നം ഒന്നിലധികം തലങ്ങളിലേക്ക് പോയി. അതിനാൽ ഞങ്ങൾ പുസ്തകം പിൻവലിക്കാൻ തീരുമാനിച്ചു. എം. കൃഷ്ണൻ തിരുനെൽവേലിയിൽ നിന്നുള്ളയാളാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

കോമൺ‌വെൽത്ത് റൈറ്റിംഗിന് കീഴിൽ എം‌എ ഇംഗ്ലീഷിന്റെ മൂന്നാം സെമസ്റ്ററിനായി അരുന്ധതി റോയിയുടെ പുസ്തകം നിർദ്ദേശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി സിലബസിന്റെ ഭാഗമായിരുന്നു ഇത്. 2010 മാർച്ചിൽ ഔട്ട്‌ലുക്ക് മാസികയിൽ ഒരു നീണ്ട ലേഖനമായാണ് അവർ ആദ്യമായി ഇത് എഴുതിയത്.

Arundhathi Roy Abvp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: