കൊച്ചി: സിറോ മലബാർ സഭ വിറ്റ ഭൂമി സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി തന്നെയാണന്ന് റവന്യൂ വകു പ്പിൻ്റെ റിപ്പോർട്ട്. വാഴക്കാല വില്ലേജിൽ ഉൾപ്പെട്ട ഭൂമിയിൽ സർക്കാർ ഭൂമിയോ, പുറമ്പോക്കാ ഇല്ലന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെട്ട വിവാദ ഭൂമി ഇടപാട് കേസിൽ അന്വേഷണം നടത്തിറിപ്പോർട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ലാൻറ് റിഫോംസ് അസിസ്റ്റൻറ് കമ്മീഷണർ ബീന പി ആനന്ദ് റിപ്പോർട് സമർപ്പിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് പരിശോധന നടത്തിയാണ് റിപ്പോർട് സമർപ്പിച്ചത്.
അടിസ്ഥാന ഭൂ നികുതി രജിസ്റ്റർ, ഫീൽഡ് രജിസ്റ്റർ, റീസർവ്വേ ബേകൾ, ഉടമസ്ഥാവകാശരേഖകൾ, ധന നിശ്ചയാധാരം എന്നിവപരിശോധിച്ചെന്നും തെളിവെടുപ് നടത്തിയെന്നും ഭ്രമി സഭക്ക് കൈമാറി കിട്ടിയിട്ടുള്ളതാണന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Also Read: നയാപൈസയുടെ ഇളവ് നല്‍കാത്ത സര്‍ക്കാരിനെ സമരങ്ങള്‍കൊണ്ട് മുട്ടുകുത്തിക്കുംഃ കെ സുധാകരന് എംപി
റോസ് മേരി എന്നയാളുടെ ഉടമസ്ഥതയുള്ള ഭൂമി ”സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് സിന് ” സിദ്ധിച്ചിട്ടുള്ളതാണന്നും ഉടമസ്ഥാവകാശവും ധനനിശ്ചയാ ധാരാപ്പും ണ്ടെന്നും സർക്കാർ വ്യക്തമാക്കി. സഭ വിറ്റത് സർക്കാർ ഭൂമിയാണോ അതോ പുറമ്പോക്ക് ഭൂമിയാണോ എന്നും വിൽപ്പനയിൽ ഉദ്യോസ്ഥർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കാനായിരുന്നു കോടതിയുടെ നിർദേശം.
ഭൂമി വിൽപ്പനയിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഏതാനും രൂപതാംഗങ്ങൾ കാക്കനാട് അടക്കം മജിസ്ട്രേറ്റ് കോടതികളിൽ സമർപ്പിച്ച കേസുകൾ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ഹർജി തള്ളിയാണ് ഹൈക്കോടതി അന്വേഷണം നിർദേശിച്ചത്.