scorecardresearch
Latest News

സിറിയന്‍ വിമതര്‍ റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ട് പൈലറ്റിനെ കൊലപ്പെടുത്തി

ഭീകരവാദസംഘടനയായ ഹയാത് തഹ്രീര്‍ അല്‍ ഷാം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി

The scene shows, what according to Syrian rebels were fires caused by Russian military plane shot down by rebel forces near Idlib, Syria, reportedly on February 3, 2018 in this still image obtained from social media via REUTERS

ഡമാസ്​കസ്​: സിറിയ വിമതർ റഷ്യൻ യുദ്ധ വിമാനം ​വെടിവെച്ചിട്ട് പൈലറ്റിനെ കൊലപ്പെടുത്തി. സിറിയയിലെ ഇഡലിബ്​ പ്രവിശ്യയിൽ ശനിയാഴ്​ചയാണ്​ സംഭവം. വിമാനം വെടിവെച്ചിട്ട കാര്യം റഷ്യൻ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു.

റഷ്യയുടെ സുഖോയ്​ 25 വിമാനമാണ്​ വിമതർ തകർത്തത്​​. വിമാനം താഴെ പതിക്കുന്നതിന്​ മുമ്പ്​ അടിന്തര സംവിധാനം ഉപയോഗിച്ച്​ പൈലറ്റ്​ രക്ഷപ്പെട്ടുവെങ്കിലും പിന്നീട്​ വിമതർ ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന്​ മുമ്പ്​ വിമാനം അപകടത്തിൽപ്പെട്ട വിവരം പൈലറ്റ്​ അധികൃതരെ അറിയിച്ചു.

ഭീകരവാദസംഘടനയായ ഹയാത് തഹ്രീര്‍ അല്‍ ഷാം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി. എന്നാല്‍ പൈലറ്റിന് എന്ത് സംഭവിച്ചുവെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നില്ല. ഇതേതുടര്‍ന്ന് റഷ്യ പ്രദേശത്ത് ശക്തമായ ആക്രമണം തുടര്‍ന്നു വരികയാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Syrian rebels down russian warplane kill pilot after he ejects

Best of Express