ബെയ്റൂട്ട് : ഇസ്ലാമിക് സ്റ്റേറ്റിന്‍റെ മുഖ്യന്‍ അബു ബക്ര് അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി സിറിയന്‍ നിരീക്ഷണകേന്ദ്രത്തിന്‍റെ സ്ഥിതീകരണം. റോയിട്ടേഴ്സിനോടാണ് മനുഷ്യാവകാശത്തിനായുള്ള സിറിയന്‍ നിരീക്ഷണകേന്ദ്രം ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചത്.

ജൂണില്‍ സിറിയന്‍ പട്ടണമായ റാക്കയില്‍ നടത്തിയ വ്യോമാക്രമണത്തിനിടയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ലീഡര്‍ കൊല്ലപ്പെട്ടിരിക്കാം എന്ന്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗവും ഇറാഖി പ്രതിരോധ വിഭാഗവും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. റോയിട്ടേഴ്സ് സ്വതന്ത്രമായ് ഈ വാര്‍ത്ത തിരിച്ചറിഞ്ഞില്ലായെങ്കിലും സിറിയയില്‍ നിന്നുള്ള വാര്‍ത്തകളുടെ വിശ്വസിനീയമായ കേന്ദ്രമായ സിറിയന്‍ മനുഷ്യാവകാശ കേന്ദ്രം ഇത് സ്ഥിതീകരിക്കുന്നു.

ജൂണില്‍ സിറിയന്‍ പട്ടണമായ റാക്കയില്‍ നടത്തിയ വ്യോമാക്രമണത്തിനിടയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ലീഡര്‍ കൊല്ലപ്പെട്ടിരിക്കാം എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗവും ഇറാഖി പ്രതിരോധ വിഭാഗവും മരണത്തില്‍ സംശയം പ്രകടിക്കുകയും ചെയ്തു. റോയിട്ടേഴ്സിനു സ്വതന്ത്രമായ് ഇത് തിരിച്ചരിയാഞ്ഞായില്ലായെങ്കിലും സിറിയന്‍ മനുഷ്യാവകാശ കേന്ദ്രം സിറിയയില്‍ നിന്നുള്ള വാര്‍ത്തകളുടെ വിശ്വസിനീയമായ കേന്ദ്രമാണ്.

“ഇസാമിക് സ്റ്റേറ്റിലെ മുന്‍നിര നേതാക്കളായ ദേര്‍- അല്‍- സോര്‍ അടക്കം പലരും അല ബഗ്ദാദിയുടെ മരണം സ്ഥിതീകരിച്ചിട്ടുണ്ട്. ” ബ്രിട്ടണില്‍ നിന്നുമുള്ള യുദ്ധ നിരീക്ഷണ സംഘത്തിന്‍റെ ഡയറക്ടര്‍ റാമി അബ്ദുല്‍ റഹ്മാന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

ബാഗ്ദാദിയുടെ മരണം ഒരുപാട് തവണ വാര്‍ത്തകള്‍ ആയിട്ടുണ്ട് എങ്കിലും സിറിയയിലെ വിശ്വസിനീയ കേന്ദ്രമായ സിറിയന്‍ നിരീക്ഷണകേന്ദ്രം ബാഗ്ദാദിയുടെ മരണം സ്ഥിതീകരിക്കുന്നത് ഇതാദ്യമായാണ്.

ദേര്‍- അല്‍- സോറിലുള്ള ഐസിസ് കേന്ദ്രങ്ങള്‍ സിറിയന്‍ നിരീക്ഷണകേന്ദ്രത്തിനോട് വാര്‍ത്തകള്‍ സ്ഥിതീകരിച്ചുവെങ്കിലും “എപ്പോഴാണ് ബാഗ്ദാദി മരിച്ചത് എന്ന്‍ സ്ഥിതീകരിച്ചില്ല” എന്ന്‍ അബ്ദുല്‍റഹ്മാന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ